0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.6K

സംഭവം ഞങ്ങൾ കുറച്ചു അവളുടെ വായിൽ ഒഴിച്ച് കൊടുത്തു..'

'എന്നിട്ട്..'

കഥയുടെ രസം മുറിയാതെ ഇരിക്കാൻ ഞാൻ ചോദിച്ചു. ഞാൻ കഥ ഇഷ്ടപ്പെടുന്നുണ്ട് എന്ന് കണ്ടു ആവേശത്തിൽ അവൾ ബാക്കി പറഞ്ഞു

' എന്നിട്ട് എന്താ അവളുടെ വായ കുറച്ചു പൊള്ളി സീനായി.. ഞങ്ങളെ ആരോ ഒറ്റി. വർഷ ഞങ്ങളുടെ പേര് പറയാതെ കോളേജിൽ ഞങ്ങൾ ആണ് അതെന്ന് ടീച്ചഴ്‌സ് ഒക്കെ അറിഞ്ഞു..'

'എന്നിട്ട് വേറെ സീൻ ഒന്നും ഉണ്ടായില്ലേ..?

'ഉണ്ടായി. പ്രിൻസിപ്പൽ ഞങ്ങളുടെ പേരെന്റ്സ് നേ എല്ലാം വിളിച്ചു പൂരത്തെറി. ഞാൻ അച്ഛന്റെ ബലത്തിൽ ഊരി. കൂടെയുള്ളവരും അങ്ങനെ തന്നെ വലിയ വിഷയം ആക്കാതെ അത് ഒതുക്കി. പക്ഷെ ഞങ്ങളുടെ കൂടെ അർച്ചന എന്നൊരാൾ ഉണ്ടായിരുന്നു.. ഞങ്ങളുടെ ചങ്ക് ആയിരുന്നു. കൂട്ടത്തിൽ അവൾക്ക് മാത്രം ഞങ്ങളുടെ അത്രയും ഹൈ പ്രൊഫൈൽ ഇല്ലായിരുന്നു. അതോണ്ട് എല്ലാ പണിയും അവൾക്ക് കിട്ടി.. ഡിസ്മിസ്സൽ...!

'അശോ... നിങ്ങൾക്ക് വേണ്ടി അവൾ ബലിയാട് ആയല്ലേ..'

ഞാൻ ചോദിച്ചു

'അതാടാ ഞങ്ങൾക്ക് ഏറ്റവും സങ്കടം വന്നത്.. പക്ഷെ അതിന് കാരണക്കാരിയെ ഞങ്ങൾ കണ്ടു പിടിച്ചു..'

ലച്ചു കുറച്ചു ദേഷ്യത്തോടെ എന്നോട് പറഞ്ഞു

'ആര്..?

ഞാൻ കഥ വേറെ എങ്ങോട്ടോ പോകുന്ന ആവേശത്തിൽ ചോദിച്ചു

'ഞങ്ങളെ ഒറ്റിയത് ആരാണെന്ന്.. അവൾ ആരാണെന്നു ഞങ്ങൾ കണ്ടു പിടിച്ചു.. ഒരു ജൂനിയർ പെൺകൊച്ചു ആയിരുന്നു. അവൾ ഞങ്ങളുടെ പരാക്രമം ഒക്കെ കണ്ടു പേടിച്ചു പോയി പറഞ്ഞതാണ്...'

'മ്മ് എന്നിട്ട് അവളെ നിങ്ങൾ എന്ത് കുടിപ്പിച്ചു..?

'അവളെ കുടിപ്പിച്ചില്ല. പക്ഷെ ഞങ്ങളുടെ പാങ്ങിനു കിട്ടി. അന്ന് ശരിക്കും പെരുമാറി.

💬 Comments

View all comments