Chapter Title : റോക്കി 3 [സാത്യകി]
മുടിക്കുത്തിന് പിടിച്ചു അവളുടെ മോന്തക്ക് നല്ലത് പോലെ കൊടുത്തു. അവളുടെ ചുണ്ടിൽ നിന്നൊക്കെ ചോര ഒക്കെ വന്നു.. ഇനി മേലാൽ കോളേജിൽ കണ്ടേക്കരുത് എന്നും പറഞ്ഞു. ഞങ്ങളുടെ ചങ്ക് പോകാൻ കാരണം അവളല്ലേ.. അവളും ഇനി കോളേജിൽ വേണ്ട..'
'അപ്പോൾ ഈ പരുപാടി നിനക്ക് പണ്ടും ഉണ്ടല്ലേ.. എന്നിട്ട് അവൾ പഠിത്തം നിർത്തി പോയോ..?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
'ഇല്ലടാ.. അവൾ കരുതിയത് ഞങ്ങൾ വെറുതെ പറഞ്ഞത് ആയിരിക്കും എന്നാണ്.. അടി കൊടുത്തപ്പോൾ ഞങ്ങളുടെ ദേഷ്യം എല്ലാം പോയെന്നും അവൾ കരുതി.. പക്ഷെ ശരിക്കുള്ള പണി ഞങ്ങൾ കൊടുക്കാൻ പോണേ ഉള്ളായിരുന്നു..'
ലച്ചു ഒരു കൊലച്ചിരി മുഖത്ത് വരുത്തി പറഞ്ഞു
'എന്താന്ന് പറയടി..?
'അവളെ വീണ്ടും ഞങ്ങൾ കൊണ്ട് പോയി ശരിക്കും തല്ലി. എന്റെടാ.. ഞങ്ങൾ എത്രയൊക്കെ അടിച്ചിട്ടും അവളുടെ കണ്ണിൽ നിന്നൊരു തുള്ളി കണ്ണീർ വന്നില്ല..'
'അവൾക്ക് നല്ല മനോബലം കാണും..'
ഞാൻ പറഞ്ഞു
'അത് കണ്ടപ്പോൾ എനിക്ക് വാശി കൂടി വന്നു.. എന്റെ കയ്യിൽ ഒരു ചെറിയ കത്തി ഉണ്ടായിരുന്നു. ഭയങ്കര മൂർച്ച ഒന്നും ഇല്ലേലും അത്യാവശ്യം ഉണ്ട്. ഞാൻ അത് വച്ചു അവളുടെ വയറ്റിൽ ഒറ്റ കുത്ത് വച്ചു കൊടുത്തു..'
ലച്ചു ആക്ഷൻ അടക്കം കാണിച്ചു എന്നോട് പറഞ്ഞു
'പോടീ.. എന്നിട്ട് അവൾക്ക് ഒന്നും പറ്റിയില്ലേ..?
ഞാൻ ആകാംക്ഷ അടക്കാൻ വയ്യാതെ ചോദിച്ചു
'ഹഹഹ.. കണ്ടോ നീ വിശ്വസിച്ചു.. '
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
'അപ്പോൾ നീ കുത്തിയില്ലേ..? എല്ലാം നുണ ആയിരുന്നോ..?
ഞാൻ ചോദിച്ചു
' ഇല്ലടാ അത് ഞാൻ
💬 Comments
View all comments