0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

നിന്നെ പറ്റിക്കാൻ പറഞ്ഞതാ.. എന്റേൽ കത്തി ഉണ്ടായിരുന്നു എന്നത് സത്യം ആണ്.. ഞാൻ കുത്തും എന്നൊക്കെ പറഞ്ഞു ഷോയുമിറക്കി. പക്ഷെ ആ പെണ്ണ് എന്നിട്ടും കരഞ്ഞില്ല..'

'ഹോ ഞാൻ അവളുടെ ഫാനായി.. നിന്നെ പോലെ ഒരു മറുത അങ്ങനെ വന്നു നിന്നിട്ടും കരയാതെ പിടിച്ചു നിന്നല്ലോ.. ആ കൊച്ചിന്റെ പേരും ഡിപ്പാർട്മെന്റും പറ.. ഇവിടെ ഉണ്ടേൽ ഞാൻ ഒന്ന് കൺഗ്രാറ്റ്ലേറ്റ് ചെയ്യട്ടെ..'

ഞാൻ പറഞ്ഞത് അവൾക്ക് അത്ര സുഖിച്ചില്ല എന്ന് തോന്നി

'നീ അല്ലേലും അവളുടെ ഫാനാകും എന്നെനിക്കറിയാം.. എന്റെ കൂടെ നീ നിക്കില്ലല്ലോ..'

ലച്ചു പിണങ്ങിയ പോലെ പറഞ്ഞു

'ഞാൻ നിന്റെ കൂടെ അല്ലേ ലച്ചു.. നീ ബാക്കി കഥ പറ..'

അത് പറഞ്ഞു ഞാൻ അവളുടെ ഒപ്പം സോഫയിൽ വന്നു ഇരുന്നു

' അതിന് ഞാൻ എവിടാ നിർത്തിയത്..?

'നീ കത്തി കൊണ്ട് കുത്താൻ പോയത് വരെ..'

ഞാൻ അവളെ കഥ നിർത്തിയ ഭാഗം ഓർമിപ്പിച്ചു

'ആ അവിടെ. അവളെ ഞാൻ കുത്തുമെന്ന് പറഞ്ഞു, പക്ഷെ കുത്തിയില്ല. എനിക്ക് വാണിങ്ങ് ഉള്ളതല്ലേ. അത് കൊണ്ട് ഞാൻ ദേഷ്യം കയറി അവളുടെ മുടിക്കുത്തിന് പിടിച്ചു അവളുടെ മുടി ചന്നം പിന്നം കണ്ടിച്ചു..'

അത്രയും നേരം രസം പിടിച്ചു കേട്ട കഥ പെട്ടന്ന് എന്റെ ഉള്ളിൽ ഒരു ദുസ്വപ്നത്തിന്റെ പ്രതീതി സൃഷ്ടിച്ചു

'നല്ല നീണ്ട മുടി ആയിരുന്നു ആ പെണ്ണിന്റെത്.. അത് മൊത്തം ഞാൻ തോളിന്റെ അവിടെ വച്ചു കണ്ടിച്ചു കളഞ്ഞു. ഇനി കോളേജിൽ കണ്ടാൽ നിന്റെ തല കണ്ടിക്കും എന്നും പറഞ്ഞു..

അവൾ പറയുന്ന കഥ

💬 Comments

View all comments