0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

ആരെ കുറിച്ചാണ് എന്ന് എനിക്ക് വ്യക്തത വന്നു. ആരെ ഉപദ്രവിച്ച കഥയാണ് ഞാൻ ഒരു കള്ളിൻ പുറത്ത് വെറുതെ രസിച്ചു കേട്ടതെന്ന് ഓർത്തപ്പോൾ എനിക്ക് സ്വയം വെറുപ്പ് തോന്നി

'നിനക്ക് കഥ ബാക്കി കേൾക്കണ്ടേ..?

ലച്ചു ഒരു കളിയാക്കൽ പോലെ ചോദിച്ചു. ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി..

'നീ കഥ ഇത്രയും ആയപ്പോ തന്നെ പേടിച്ചു പോയോ.. ചേച്ചി ബാക്കി കൂടി പറയാം.. ഞങ്ങൾ അത്രയൊക്കെ ചെയ്തിട്ടും അവൾ കോളേജിൽ വന്നു. ഞാൻ വെട്ടിക്കളഞ്ഞ മുടി കുറച്ചു ഷേപ്പ് ഒക്കെ ചെയ്തു ഒന്നും സംഭവിക്കാത്തത് പോലെ അവൾ കോളേജിൽ വന്നു. ഇത്തവണ അവൾ ഞങ്ങളുടെ മുന്നിൽ വന്നു അപേക്ഷിച്ചു. അറിയാതെ പറ്റി പോയതാണ്, ഇനി ആവർത്തിക്കില്ല, പഠിക്കാൻ അനുവദിക്കണം എന്നൊക്കെ തൊഴുതു പറഞ്ഞു..'

ഇതൊക്കെ പറയുമ്പോൾ എന്റെ മുഖം മാറുന്നത് ലച്ചു ശരിക്കും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

'ഞങ്ങൾ അവളോട് ക്ഷമിച്ചു. സോറി അങ്ങനെ അവൾ കരുതി. പക്ഷെ അവളെ ആ കോളേജിൽ കാണുമ്പോൾ എനിക്ക് പുറത്തായ എന്റെ ഫ്രണ്ടിനെ ഓർമ വരും. സോ അങ്ങനെ അവളെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചില്ല.. അവളുടെ ക്ലാസ്സിൽ എനിക്ക് അറിയാവുന്ന കുറച്ചു പേര് ഉണ്ടായിരുന്നു. അവരോട് ഞാൻ ഇവളെ ഒന്ന് നാണം കെടുത്തണം എന്ന് പറഞ്ഞു. പ്ലാനും കൊടുത്തു. അവളെ എല്ലാവരുടെയും മുന്നിൽ കള്ളി ആക്കണം. പക്ഷെ അത് കൊണ്ട് അവളെ കോളേജിൽ നിന്ന് പറഞ്ഞു വിടാനോ ഒന്നും പറ്റില്ലായിരിക്കും. അത് കൊണ്ട് അവരുടെ അടുത്ത് ഞാൻ കുറച്ചു സാധനം കൊടുത്തു. കുറച്ചു കഞ്ചാവ്..'

അവളുടെ കഥ ഇനിയും കേൾക്കണോ

💬 Comments

View all comments