0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

വേണ്ടയോ എന്ന അവസ്‌ഥയിൽ ആയിരുന്നു ഞാൻ. എന്തായാലും മുഴുവൻ അറിയുക തന്നെ

'പക്ഷെ പിള്ളേർക്ക് അത് വയ്ക്കാൻ പേടി. അത് കൊണ്ട് അവളുടെ ബാഗിൽ കാണാതെ പോയ കാശിനു ഒപ്പം അവർ ഒരു തമാശക്ക് കോണ്ടം കൊണ്ട് ഇട്ടു.. കാശ് കാണാതെ പോയ കേസിൽ അവൾ കള്ളി ആയെങ്കിലും അവരാരും അവളുടെ പേരിൽ കംപ്ലയിന്റ് കൊടുത്തില്ല. അതോണ്ട് അവളെ പുറത്താക്കൽ നടന്നില്ല. പക്ഷെ കോണ്ടം ബാഗിൽ നിന്ന് കിട്ടിയ കഥ കോളേജ് മുഴുവൻ ഞങ്ങൾ ഫ്ലാഷ് ആക്കി. ആ നാണക്കേട് സഹിച്ചു ഇനി അവൾ ഇവിടെ പഠിക്കാൻ വരുന്നത് ഒന്ന് കാണണം എന്ന് ഞാൻ കരുതി...'

ലച്ചു കഥ ചെറുതായ് ഒന്ന് നിർത്തി.. ബാക്കി കഥ എനിക്കറിയാം.. അവൾ വീണ്ടും കോളേജിൽ വന്നു. അവൾ തുടർന്ന് പഠിച്ചു. എഴുതിയ പരീക്ഷകൾ എല്ലാം നല്ല മാർക്കും നേടി..

'പക്ഷെ എന്റെട.. ഒരാഴ്ച.. ഒരാഴ്ച കഴിഞ്ഞു അവൾ പിന്നെയും കോളേജിലോട്ട് കെട്ടി എടുത്തു. അന്നത്തോടെ എനിക്കൊരു കാര്യം മനസിലായി. നാണം ഇല്ലാത്തവരെ തോൽപ്പിക്കാൻ പറ്റില്ല. ആദ്യമായ് ഞാൻ ഒരാളുടെ മുന്നിൽ പരാജയം സമ്മതിച്ചു.. ഇനി നിനക്ക് ആ ആളുടെ പേരും ഡിപ്പാർട്മെന്റും അറിയണോ..? ഞാൻ പറഞ്ഞു തരാം..'

ലച്ചു ഒരു പുച്ഛസ്വരത്തിൽ ചോദിച്ചു

'നീയീ പറഞ്ഞത് മുഴുവൻ ഇഷാനിയെ കുറിച്ചാണ്.. നീ ആയിരുന്നു ഇതിനെല്ലാം പിന്നിൽ അല്ലേ..?

'നിങ്ങൾ വലിയ കമ്പനി ആയിട്ടും ഈ കഥ ഒന്നും അവൾ നിന്നോട് പറഞ്ഞിട്ടില്ല..?

ലച്ചു സംശയത്തോടെ ചോദിച്ചു

'ഇല്ല..'

ഞാൻ പറഞ്ഞു

'പോടാ.. അവൾ ഉറപ്പായും പറയണമല്ലോ.. ഞാൻ കരുതി നിനക്ക്

💬 Comments

View all comments