Chapter Title : റോക്കി 3 [സാത്യകി]
ഇതൊക്കെ അറിയുമായിരിക്കും എന്നാണ്..'
ലച്ചു ഒരു ചിരിയോടെ പറഞ്ഞു..
അവളുടെ വെള്ളമടിയും ത്രില്ലും ഒന്നും എനിക്ക് അത് കഴിഞ്ഞു സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ അവിടുന്ന് എഴുന്നേറ്റു മാറി. കണ്ണിൽ നല്ല ഉറക്കം പിടിച്ചു വന്നത് കൊണ്ട് ലച്ചു അത് ശ്രദ്ധിച്ചില്ല.. അവൾ ഉറങ്ങി വീഴുന്നതിന് മുമ്പ് ഒരു കാര്യം ഞാൻ ലച്ചുവിനോട് പറഞ്ഞു
'നീ എന്തെല്ലാം ചെയ്തിട്ടും അവൾ തിരിച്ചു കോളേജിൽ വന്നത് നാണം ഇല്ലാഞ്ഞത് കൊണ്ടല്ല.. അവൾക്ക് പഠിക്കണം എന്ന ലക്ഷ്യം ഉള്ളത് കൊണ്ടാണ്. അവൾക്ക് വേറെ മാർഗം ഇല്ലാത്തത് കൊണ്ടാണ്.. അത് നിനക്ക് ചിലപ്പോൾ മനസിലാകണം എന്നില്ല ലച്ചു..'
ഞാൻ ആ പറഞ്ഞത് ഉറക്കത്തിന്റെ പുറത്തോ മദ്യത്തിന്റെ പുറത്തോ മാത്രം തട്ടി അവൾ മറന്നു പോയിരിക്കാം. പക്ഷെ അവളോട് അത് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു.. അതിന് ശേഷം ലച്ചുവിനെ എനിക്ക് പഴയത് പോലെ കാണാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. എപ്പോളും എന്റെ മനസിൽ ഇഷാനിയെ തല്ലി അവശയാക്കിയ ലക്ഷ്മിയുടെ രൂപം മാത്രം തെളിഞ്ഞു വന്നു
ഇഷാനി എന്ത് കൊണ്ടാണ് ഈ കാര്യം ഒരിക്കൽ പോലും എന്നോട് പറയാഞ്ഞത് എന്ന് എനിക്ക് അത്ഭുതം ആയിരുന്നു. കോളേജ് കഴിഞ്ഞു കടയിലേക്ക് പോകുന്ന വഴിയുള്ള ഒരു സർബത്ത് കടയിൽ വച്ചാണ് ഞാൻ അവളോട് അത് ചോദിച്ചത്. കടയിൽ നിന്നും രണ്ട് കയ്യിലും ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്നപ്പോൾ കാറ്റ് വീശി മുടിയിഴകൾ അവളുടെ കണ്ണിലേക്കു വീണു. ഗ്ലാസ് കയ്യിൽ ഉള്ളത് കൊണ്ട് പെട്ടന്ന് അവൾക്കത് മാറ്റാൻ കഴിഞ്ഞില്ല. അവളുടെ കയ്യിലെ ഗ്ലാസ് വാങ്ങാതെ ഞാൻ തന്നെ ആ
💬 Comments
View all comments