Chapter Title : റോക്കി 3 [സാത്യകി]
മുടിയിഴകൾ കണ്ണിൽ നിന്നും മാറ്റി കൊടുത്തു. ശേഷം ഞാൻ ആ സർബത്ത് ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വാങ്ങി
'നീ പിന്നെയും മുടി ഷേപ്പ് ആക്കിയോ..?
ഞാൻ വെറുതെ വിഷയത്തിലേക്ക് വരാൻ വേണ്ടി അവളോട് ചോദിച്ചു
'ആ ഞാൻ അറ്റം ജസ്റ്റ് ഒന്ന് കട്ട് ചെയ്തിരുന്നു..'
അവൾ പറഞ്ഞു
'ഇങ്ങനെ കണ്ടിച്ചു കണ്ടിച്ചു വിട്ടാൽ എപ്പോളും ഇങ്ങനെ അല്ലേ മുടി ഉണ്ടാകൂ.. വളരില്ലല്ലോ..'
ഞാൻ ചോദിച്ചു
'ഇപ്പോൾ എനിക്ക് ഷോർട് ഹെയർ ആണ് ഇഷ്ടം. ഇതാകുമ്പോൾ മുടി പിന്നാനും ചീകാനും ഒന്നും ബുദ്ധിമുട്ടണ്ട. കുളിച്ചാൽ ഉണങ്ങാനും എളുപ്പം..'
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു
'എന്നാലും നീട്ടി വളർത്തിയിട്ട് പിന്നെയും മുറിക്കാമല്ലോ.. ക്യാൻസർ രോഗികൾക്ക് വേണ്ടി..'
ഞാൻ കൊള്ളിച്ചു പറഞ്ഞു
'അത് ഞാൻ വീട്ടിൽ വഴക്ക് പറയാതെ ഇരിക്കാൻ വേണ്ടി പറഞ്ഞത് ആട.. ഞാൻ അതിനൊന്നും അല്ല വെട്ടിയത്..'
'പിന്നെ എന്തിനാ വെട്ടിയെ..?
ഞാൻ ചോദിച്ചു
'ചുമ്മാ ഒരു സ്റ്റൈൽ ന് വേണ്ടി.. സത്യത്തിൽ എനിക്ക് ഇതാണ് നല്ലത് പോലെ ചേരുന്നത്..'
'ആ നിന്റെ മുടി വെട്ടിയ ബാർബർ ഈയിടെ എന്നോട് പറഞ്ഞു നിന്റെ മുടി വെട്ടിയ കഥ..'
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കി വച്ച ചിരി മാഞ്ഞു
'ഓ നീ അത് അറിഞ്ഞോ..?
'അവളുടെ വായിൽ നിന്ന് വീണു കിട്ടിയയാണ്. അവൾക്ക് വരെ അതിശയം ആണ് നീ എന്നോട് അത് പറഞ്ഞില്ല എന്നത്..'
'അത് പറഞ്ഞിട്ട് ഇനി അടുത്ത തല്ല് എനിക്ക് കിട്ടാനോ..?
അവൾ തമാശരൂപേണ പറഞ്ഞു
'എന്റെ അടുത്ത് പറയാമല്ലോ..
💬 Comments
View all comments