0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

എന്നിട്ടും നിന്നെ ആര് തല്ലും എന്ന് കൂടി നോക്കാമായിരുന്നു..'

'അത് വിട്... പഴയ കഥ അല്ലേ. ഞാൻ വരെ അത് മറന്നു ശരിക്കും..'

'നീ എന്തിനാണ് ഇങ്ങനെ ഓരോന്ന് എന്റെ അടുത്ത് നിന്ന് മറച്ചു വയ്ക്കുന്നത്..? ഞാൻ പലതവണ ചോദിച്ചിട്ടും നീ ഈ കഥ എന്നോട് പറഞ്ഞിട്ടില്ല..'

'എടാ എന്നെ ഇവിടെ കളിയാക്കിയവരെയും ദ്രോഹിച്ചവരെയും ഒക്കെ പറ്റി പറയാൻ നിന്നാൽ ഈ ഇയർ പോരാതെ വരും. എന്തിനാണ് വെറുതെ അതൊക്കെ പറഞ്ഞു നടക്കുന്നെ. അത് കൊണ്ടാണ് ഞാൻ ആരെ പറ്റിയും ഒന്നും പറയാഞ്ഞത്..'

'എല്ലാവരുടെയും വേണ്ട. ലക്ഷ്മിയുടെ കാര്യം ഞങ്ങളുടെ കാര്യം അറിഞ്ഞപ്പോൾ എങ്കിലും നിനക്ക് പറയാമായിരുന്നു..'

'അങ്ങനെ പറഞ്ഞാൽ എന്താ.. എനിക്ക് വേണ്ടി നീ അവളെ വേണ്ടെന്ന് വയ്ക്കുമായിരുന്നോ..?

'അത് എന്റെ ചോയ്സ്. ഞാൻ ചോദിച്ചത് നീ എന്ത് കൊണ്ട് പറഞ്ഞില്ല എന്നതാണ്..'

'ഒന്നാമത് നിനക്ക് അവളോട് താല്പര്യം ഉണ്ടാകുമ്പോ ഞാൻ അവളെ പറ്റി കുറ്റം പറഞ്ഞാൽ അതൊരു മോശം പണിയാണ്.. ഇനി അവളുടെ ക്യാരാക്ടർ ഞാൻ നിന്റെ അടുത്ത് നിന്നും മറച്ചു വച്ചു എന്ന് നീ പറയരുത്... ഫോട്ടോ ഇഷ്യൂ അറിഞ്ഞിട്ട് തന്നെ അല്ലേ നീ അവളുടെ അടുത്ത് ചാടി കൊടുത്തത്.. എന്റെ അടുത്തണേൽ നീ വന്നു അവൾ എങ്ങനെ ഉണ്ട്, ഞാൻ നോക്കട്ടെ എന്നൊന്നും അല്ല ചോദിച്ചത്.. നിനക്ക് അവളോട് താല്പര്യം ഉണ്ടെന്ന് എല്ലാം തീരുമാനിച്ചു കഴിഞ്ഞു വന്നു പറയുവായിരുന്നു.. പിന്നെ ഞാൻ എന്ത് പറഞ്ഞിട്ട് എന്താ..'

ഇഷാനി സ്വരം ഉയർത്തി ആണ് അത്രയും പറഞ്ഞത്. അവൾ പറഞ്ഞത് ശരിയാണ് ഫോട്ടോ ഇഷ്യൂ

💬 Comments

View all comments