0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

ഒക്കെ അറിഞ്ഞിട്ടു ആണ് ഞാൻ ലക്ഷ്മി ആയി ഡേറ്റ് ചെയ്തത്. അപ്പോൾ പിന്നെ ഈ കേസ് പറഞ്ഞില്ല എന്ന് പറഞ്ഞു എനിക്ക് ഇഷാനിയെ കുറ്റപ്പെടുത്താൻ ആവില്ല..

'ഇനി ഈ കാര്യം പറഞ്ഞു രണ്ട് പേരും ഉടക്കേണ്ട.. എല്ലാം കഴിഞ്ഞത് അല്ലേ.. അവളാണേൽ ഫോട്ടോ കേസ് കഴിഞ്ഞു എന്നെ ടോർച്ചർ ചെയ്യാൻ വന്നിട്ടുമില്ല.. നീ അത് വിട്..'

തന്റെ സ്വരം അല്പം ഉയർന്നത് മനസിലാക്കി കുറച്ചു താഴ്ന്നാണ് പിന്നെ ഇഷാനി സംസാരിച്ചത്. സർബത്തിന്റെ പൈസ എടുക്കാൻ പേഴ്‌സ് എടുത്ത എന്നോട് അവൾ കൊടുക്കാമെന്നു പറഞ്ഞു അവളുടെ പേഴ്സ് തുറന്നു കാശ് കൊടുത്തു. ഇടയ്ക്ക് ഒക്കെ ഇത് പോലെ ചെറിയ ചിലവ് അവൾ എനിക്ക് ചെയ്തു തരും..

എന്നാൽ പെട്ടന്നാണ് അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചത്. എന്തോ നഷ്ടപ്പെട്ട വിഷമവും വെപ്രാളവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പേഴ്സ് ആകമാനം അവൾ എന്തോ തിരയുന്നുണ്ട്..

'എന്താ കാശ് വെല്ലോം കാണാതെ പോയോ..?

ഞാൻ ചോദിച്ചു

'അല്ലടാ.. അച്ഛന്റെ ഫോട്ടോ കാണുന്നില്ല..'

അവൾ സങ്കടത്തോടെ പറഞ്ഞു

'ശരിക്കും നോക്ക്. ഇവിടെ എങ്ങും വീണിട്ടില്ലല്ലോ. ഏതെങ്കിലും അറയിൽ കാണും..'

'ഇല്ലടാ.. ഒന്നിലും ഇല്ല. ഞാൻ ഇവിടെ കാണുന്നത് പോലെ ആണ് വയ്ക്കാർ. അവിടെ ഇല്ല.. എവിടെയോ കളഞ്ഞു പോയി..'

അവൾ കരച്ചിൽ വന്നത് പോലെ പറഞ്ഞു

'എവിടെ പോകാനാണ്..? നീ വീട്ടിൽ മറന്നു വച്ചു കാണും.. '

'ഇല്ല.. ഞാൻ എപ്പോളും പേഴ്സിൽ തന്നെ ആണ് വയ്ക്കുന്നത്.. ഇതെവിടോ പോയതാ..'

'നീ വേറെ എവിടെ ആണ് പേഴ്സ് എടുത്തത്..?

ഞാൻ ചോദിച്ചു

'ഇന്ന്

💬 Comments

View all comments