Chapter Title : റോക്കി 3 [സാത്യകി]
എടുത്തതെ ഇല്ലടാ.. അതാണ് ഞാൻ ആലോചിക്കുന്നത്.. എവിടെ പോയെന്ന്..'
'വീട്ടിൽ ഇല്ലെന്ന് ഉറപ്പാണോ..?
'ആണ്. നമുക്ക് കോളേജിൽ ഒന്ന് പോയി നോക്കാം.. അവിടെ ചിലപ്പോൾ ഇരിക്കുന്ന അവിടെ വെല്ലോം പോയെങ്കിലോ..?
അവളുടെ വിഷമം കാരണം ഞങ്ങൾ തിരിച്ചു കോളേജിലേക്ക് തന്നെ പോയി. അവൾ ഇരിക്കുന്ന അവിടെയെല്ലാം തപ്പി നോക്കിയിട്ടും അച്ഛന്റെ ഫോട്ടോ അവിടെ ഒന്നും ഞങ്ങൾക്ക് കണ്ടു കിട്ടിയില്ല..
'നിന്റെ അങ്ങ് വീട്ടിൽ വേറെ ഫോട്ടോ ഇല്ലേ.. നീ വിഷമിക്കാതെ..?
ഞാൻ അവളെ സമാധാനിപ്പിച്ചു
'അവിടെ ഉണ്ട്. പക്ഷെ ഇതെന്റെ കയ്യിൽ ഇരുന്നതാ. അത് കൊണ്ടോയി കളയുക എന്ന് വച്ചാൽ... ശോ...'
ഇഷാനി വിഷമം കൊണ്ട് തലയിൽ കൈ വച്ചു. അവളുടെ വിഷമം കണ്ടു അത് എനിക്ക് ശരിക്കും വിഷമവും കുറ്റബോധവും വന്നു. കാരണം അത് അടിച്ചു മാറ്റിയ ആൾ ഞാൻ ആണല്ലോ...!
രണ്ട് ദിവസം കഴിഞ്ഞു കടയിൽ പോകാൻ പോയ അവളെ ഞാൻ നിർബന്ധിച്ചു ഞാൻ ബീച്ചിൽ കൊണ്ട് പോയി.. കടയിൽ താമസിക്കും എന്ന് ഒരുപാട് പറഞ്ഞിട്ടും എന്റെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അവൾ വന്നു.. ബീച്ചിൽ സാധാരണ കപ്പിൾസ് ചെയുന്നത് പോലെ ഒരു മൂലയിൽ പോയി കടലയും കൊറിച്ചു തിരകൾ എണ്ണാതെ വെറുതെ കടലിലേക്ക് നോക്കി ഇരുന്നു.
'ടാ പാലക്കാട് ആണേലും കടൽ ഞാൻ കണ്ടിട്ടൊക്കെ ഉണ്ട്. നീ ഇപ്പോൾ ഈ സമയം ഇല്ലാത്ത സമയത്തു എന്നെ എന്തിനാ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്..?
സഹികെട്ടു ഇഷാനി എന്നോട് ചോദിച്ചു
'ഇത് നമ്മൾ ഇത് വരെ വരാത്ത സ്‌ഥലം ആണ്. അതാ ഇവിടെ വന്നത്..'
'നീ
💬 Comments
View all comments