0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

എന്താ എന്റെ ടൂറിസ്റ്റ് ഗെയ്ഡ് ആണോ..? എനിക്ക് ദേഷ്യം വരുന്നുണ്ടേ..'

'നിന്നോട് ഒരു കാര്യം പറയാൻ ആണ് ഞാൻ വന്നത്. അതിനീ ആഴക്കടൽ സാക്ഷി ആവണം..'

'ഇതെന്ത് നാടക ഡയലോഗ് ഒക്കെ. നിനക്ക് എന്താ പറ്റിയെ..?

അവൾ എന്റെ പെരുമാറ്റത്തിൽ എന്തോ ആസ്വാഭാവികത കണ്ടു ചോദിച്ചു

'ഞാനീ പറയുന്നത് നിനക്ക് വലിയ താല്പര്യം ഉള്ള കാര്യം ആവില്ല എന്നെനിക്കറിയാം.. പക്ഷെ ഇന്നിത് പറയാതെ ഇരിക്കാൻ എനിക്ക് കഴിയില്ല..'

'എന്തുവാട..'

ഇഷാനി കാര്യം അറിയാതെ കണ്ണ് മിഴിച്ചു

'ഞാനും ഇത് അങ്ങനെ അധികം പേരോട് ഒന്നും പറഞ്ഞിട്ടില്ല. സത്യത്തിൽ എനിക്കീ പരുപാടി ഇഷ്ടമേ അല്ലായിരുന്നു..'

'നീ ഒന്ന് പറയുന്നുണ്ടോ എന്താണെന്ന്..'

ഞാനെന്താണ് പറയാൻ പോകുന്നത് എന്ന് ഓർത്ത് ഇഷാനിയുടെ കണ്ണുകൾ തുടിച്ചു

'ഇഷാനി......'

ഞാൻ വളരെ മൃദുവായി അവളുടെ കയ്യിൽ പിടിച്ചു. അതിലും മൃദുവായി അവളുടെ പേര് വിളിച്ചു.. അവളുടെ ശരീരം ചെറുതായി വിറച്ചു..

'മ്മ്....'

അവൾ ചെറുതായ് ഒന്ന് മൂളി. ഞാൻ എന്റെ മുഖം അവളോട് പതിയെ അടുപ്പിച്ചു. എന്നിട്ട് മെല്ലെ അവൾ മാത്രം കേൾക്കാൻ പാകത്തിൽ ഇങ്ങനെ പറഞ്ഞു..

'ഹാപ്പി ബർത്തഡേ...!

'ഏ...?

ഇഷാനി പെട്ടന്ന് വേറേതോ ലോകത്ത് നിന്ന് തിരിച്ചു വന്നു

'ഹാപ്പി ബർത്ത്ഡേ...'

ഞാൻ കുറച്ചു ഉറക്കെ പറഞ്ഞു

'അതിനാണോ പൊട്ടാ എന്നെ ഇവിടെ വരെ വിളിച്ചോണ്ട് വന്നത്.. അത് അവിടെ വച്ചു വിഷ് ചെയ്താൽ പോരായിരുന്നോ..?

'അവിടെ വച്ചു വിഷ് ചെയ്താൽ എല്ലാവരും അറിയില്ലേ.. ഇത് നമ്മൾ രണ്ടും മാത്രം അല്ലേ അറിയൂ..

'അത് നന്നായി. ചുമ്മാ വന്നു ഹാപ്പി ബർത്ത്ഡേ

💬 Comments

View all comments