Chapter Title : റോക്കി 3 [സാത്യകി]
പറയുന്നത് എനിക്ക് വെറുപ്പാണ്.. ആട്ടെ ബർത്ത്ഡേ ആയിട്ട് നീ എനിക്ക് അഞ്ചു രൂപയുടെ കടല ആന്നോ വാങ്ങി തന്നത്. അർജുൻ അംബാനിക്കും സാമ്പത്തിക മാന്ദ്യം ആണോ..?
ഇഷാനി എന്നെ കളിയാക്കി ചോദിച്ചു
'ഇപ്പോൾ ഇത് വച്ചു അഡ്ജസ്റ്റ് ചെയ്യടി..'
'അപ്പോൾ വേറെ എന്തോ ഉണ്ട്.. നീ ചുമ്മ വിഷ് ചെയ്യാൻ എന്നെ ഇവിടെ കൊണ്ട് വരില്ല.. ഇനി ഗിഫ്റ്റ് വല്ലോം കയ്യിൽ ഉണ്ടോടാ..'
അവളെന്റെ പോക്കറ്റ് പരതി നോക്കി
'നിന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു..'
ഞാൻ അവളോട് പറഞ്ഞു
'അപ്പോൾ എന്തോ ഉണ്ട്.. ബാഗ് കാണിച്ചേ..'
അവൾ എന്റെ മടിയിൽ നിന്നും ബാഗ് എടുത്തു പരിശോദിച്ചു. അവളുടെ ഊഹം ശരിയായിരുന്നു. വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് അവൾക്ക് വേണ്ടി എന്റെ ബാഗിൽ ഉണ്ടായിരുന്നു
'ഇതെന്താടാ ഫോട്ടോ വല്ലോം ആണോ..?
ഗിഫ്റ്റ് പേപ്പർ പൊട്ടിക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു. അത് മുഴുവൻ ആയി പൊട്ടിച്ചു മാറ്റിയപ്പോൾ അവളുടെ കണ്ണിൽ ആശ്ചര്യത്തിന്റെ ഒരു വസന്തം പൂക്കുന്നത് ഞാൻ കണ്ടു..
സാരി ഉടുത്തു നിൽക്കുന്ന ഇഷാനിയുടെ ഒരു ചിത്രം.. അവൾക്കൊപ്പം അരികിലായ് മറ്റൊരാൾ കൂടിയുണ്ട്. അവളുടെ അച്ഛൻ.. അതും നല്ല ക്ലാരിറ്റി ഉള്ള ഒർജിനൽ എന്ന് തോന്നിപ്പിക്കുന്ന ചിത്രം.
'ഇത് .. ഇതെങ്ങനെ...?
അവൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ഒക്കെ ചോദിച്ചു
'ഇതൊക്കെ ഇപ്പോൾ എളുപ്പം അല്ലേ.. നിന്റെ ആൽബം അന്ന് നോക്കിയപ്പോൾ ഇത് പോലൊരു ചിത്രം ഞാൻ മിസ്സ് ചെയ്തിരുന്നു. അതാണ് ഇങ്ങനെ ഒരു ഗിഫ്റ്റ് തരാമെന്ന് വച്ചത്..'
'ആഷി വരച്ചതാണോ.. പറയടാ..?
'അല്ലടി. പക്ഷേ ഇത് എന്റെ വേറെ ഒരു
💬 Comments
View all comments