Chapter Title : റോക്കി 3 [സാത്യകി]
ഫ്രണ്ട് ചെയ്തു തന്നതാ..'
ഇഷാനി ആ ഫോട്ടോയിലേക്ക് നോക്കി കണ്ണ് നനച്ചു. ഒരിക്കലും നടക്കാത്ത ഒന്നിനെ നടന്നത് പോലെ ചിത്രത്തിൽ കണ്ടതിലുള്ള സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു
'അച്ഛന് ഏജ് ആയിട്ടില്ലലോ ഇതിൽ. ഇപ്പോൾ ഉണ്ടെങ്കിൽ കുറച്ചു ഏജ് ഒക്കെ കാണില്ലേ..'
അവൾ എന്നോട് ചോദിച്ചു
'അത് അറിയാം. പക്ഷെ വലിയ മാറ്റം വേണ്ട എന്ന് ഞാനാണ് പറഞ്ഞത്. നിന്റെ രവിയച്ഛന് ഏജ് പറയില്ലല്ലോ. അപ്പോൾ നിന്റെ അച്ഛനും ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ ചെറുപ്പം ആയേനെ..'
ഞാനത് പറഞ്ഞപ്പോൾ ഇഷാനി കൃതാർത്ഥതയോടെ എന്നെ നോക്കി..
'പിന്നെ ഒരു കാര്യം കൂടി ഉണ്ട്. ഇതിന് നീ എന്നോട് ദേഷ്യപ്പെടരുത്..'
ഞാൻ ബാഗിൽ നിന്നും അവളുടെ അച്ഛന്റെ കാണാതെ പോയ ഫോട്ടോ എടുത്തു അവളുടെ കയ്യിൽ കൊടുത്തു
'എടാ ദുഷ്ടാ നിന്റെ കയ്യിൽ ഉണ്ടായിട്ട് ആണോ എന്നെ അന്ന് അത്രയും വിഷമിപ്പിച്ചത്..?
'മനഃപൂർവം അല്ലല്ലോ.. അത് ഉണ്ടെങ്കിൽ അല്ലേ എനിക്ക് ഈ പിക് ഉണ്ടാക്കാൻ പറ്റുള്ളൂ. നിന്നെ വിഷമിപ്പിക്കാൻ ചെയ്തത് അല്ല..'
'അതെനിക്കറിയാം..'
അവളെന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
അന്ന് കടയിൽ പോകുന്നില്ല എന്ന് അവൾ തീരുമാനിച്ചു. അത് കൊണ്ട് ഞാനവളെ അവളുടെ വീടിന്റെ മുന്നിൽ കൊണ്ട് ഇറക്കി.
'വരുന്നോ.. ഒരു കട്ടൻ ഇട്ടു തരാം..'
അവൾ എന്നെ ക്ഷണിച്ചു
''ഓ ഇന്ന് ഗിഫ്റ്റ് കിട്ടിയതിന്റെ നന്ദി ആണോ.. അല്ലെങ്കിൽ എന്നെ വിളിക്കില്ലല്ലോ..?
ഞാൻ ചോദിച്ചു
'എടാ പട്ടി.. അത് കൊണ്ടല്ല.. ഇപ്പോൾ ഇവിടെ ഓണർ അമ്മ ഇല്ല. കുറച്ചു താമസിക്കും. അവർ ഉള്ളത് കൊണ്ടാണ് ഞാൻ
💬 Comments
View all comments