Chapter Title : റോക്കി 3 [സാത്യകി]
നിന്നെ ഇങ്ങോട്ട് വിളിക്കാത്തത്..'
അവളെന്റെ ചെവിയിൽ പിടിച്ചു കിഴുക്കി കൊണ്ട് പറഞ്ഞു
'എന്നാൽ ഒരു കട്ടൻ ആകാം..'
ബൈക്ക് വഴിയരികിൽ വച്ചു ഞാൻ അവളുടെ വീട്ടു മുറ്റത്തേക്ക് അവൾക്കൊപ്പം ചെന്ന്.ചെറിയ രണ്ട് നില വീടാണ്. അതിൽ മുകളിലത്തെ നില ആണ് ഇഷാനിക്ക്. പുറത്ത് വഴി തന്നെ കോണിപ്പടി ഉണ്ട് മുകളിലേക്ക്. ഞങ്ങൾ അവിടേക്ക് കയറുന്നതിനു മുമ്പ് ആ കോണിപ്പടിയുടെ താഴെ ആരോ അവളെ കാത്തിരിക്കുന്നത് ഞാൻ കണ്ടു.
നല്ലത് പോലെ വെളുത്ത് മെലിഞ്ഞു നീളമുള്ള ഒരു സ്ത്രീ. രണ്ട് കൈകളിലും ധാരാളം വളകൾ ഇട്ടിട്ടുണ്ട്. ഒരു മൂക്കുത്തി ധരിച്ചിട്ടുണ്ട്. അധികം വില വരാത്ത എന്നാൽ നല്ല തിളങ്ങുന്ന ഒരു സാരിയാണ് വേഷം. ഒറ്റ നോട്ടത്തിൽ അവർ നോർത്ത് ഇന്ത്യൻ ആണെന്ന് എനിക്ക് മനസിലായി.. എന്നാൽ രണ്ടാമത് ഒന്ന് കൂടി അവരെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന ആ സാദൃശ്യം എന്റെ കണ്ണുകൾ മനസിലാക്കിയത്..
അവരിൽ നിന്നും കണ്ണുകൾ ഇഷാനിയിലേക്ക് ചെന്നപ്പോൾ എന്റെ ഊഹം ശരിയാണ് എന്ന് ബോധ്യമായി. ആ സ്ത്രീയെ കണ്ടപ്പോൾ കുഴഞ്ഞു വീഴാൻ പോകുന്ന രോഗിയെ പോലെ ഇഷാനി നിന്ന് വിറച്ചു. ഒരു ബലത്തിന് വേണ്ടി അവൾ എന്റെ തോളിൽ മുറുകെ പിടിച്ചു. ഇഷാനിയെ കാണാൻ വന്ന സ്ത്രീയുടെ കയ്യിൽ അത്യാവശ്യം വലിയ ഒരു കവർ ഉണ്ടായിരുന്നു..
'മാളൂ..'
അവർ ആ പേര് വിളിച്ചത് അത്ര ആത്മവിശ്വാസത്തിൽ അല്ല. അത് കേട്ടതും ഇഷാനി എന്തോ പിറുപിറുക്കുന്നത് ഞാൻ ശ്രദ്ധിച്ചു
'എനിക്ക് നിങ്ങളെ അറിയില്ല..'
എന്റെ തോളിന് പിന്നിലേക്ക് മാറി അവരെ സ്വന്തം കണ്ണിൻ മുന്നിൽ നിന്ന്
💬 Comments
View all comments