0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

മറയ്ക്കാൻ ഇഷാനി ശ്രമിച്ചു..

'മോളെ അമ്മ ഒന്ന്...'

തറമാവാത്ത മലയാളത്തിൽ അവർ പറഞ്ഞു തീരുന്നതിനു മുമ്പ് ഇഷാനി ഒരു അഗ്നിപർവതം കണക്ക് പൊട്ടിത്തെറിച്ചു

'അമ്മയോ... ആരുടെ അമ്മ... എനിക്ക് അമ്മയില്ല...'

ഇഷാനി എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. ഈ വന്ന സ്ത്രീ അവളുടെ അമ്മയാണ്. പക്ഷെ എന്ത് കൊണ്ടോ ഇഷാനിക്ക് അവരെ സ്വീകരിക്കാൻ സാധിക്കുന്നില്ല. രണ്ട് പേരുടെയും പെരുമാറ്റത്തിൽ നിന്ന് തെറ്റ് അവളുടെ അമ്മയുടെ ഭാഗത്തു ആണെന്ന് എനിക്ക് തോന്നി.

'നിന്നോട് ക്ഷമ ചോദിക്കാൻ ആണ് ഞാൻ വന്നത്..'

അവർ മലയാളവും ഹിന്ദിയും കൂട്ടിക്കലർന്ന പോലൊരു ഈണത്തിൽ ഇങ്ങനെ പറഞ്ഞു

'എനിക്ക് നിങ്ങളുടെ ക്ഷമയും വേണ്ട ഒന്നും വേണ്ട.. നിങ്ങളെ എനിക്ക് അറിയില്ല...'

ഇഷാനി രോഷത്തോടെ പറഞ്ഞു

'ഞാൻ... എനിക്ക് ഒന്ന് സംസാരിക്കണം.. ഒന്ന് മാത്രം...'

അവർ ഇഷാനിക്ക് അടുത്തേക്ക് വന്നു

'വേണ്ട എനിക്കൊന്നും കേൾക്കണ്ട.. അർജുൻ ഇവരോട് പോകാൻ പറ..'

ഇഷാനി അലറി. ഞാൻ എന്ത് ചെയ്യണം എന്ന ധർമസങ്കടത്തിൽ ആയി.. അവർ നിറകണ്ണുകളോടെ എന്നെ നോക്കി. കയ്യിലിരുന്ന കവർ എനിക്ക് നേരെ നീട്ടി. അതെങ്കിലും അവൾ സ്വീകരിക്കും എന്ന് കരുതി ആണ് അവർ അത് എന്റെ നേരെ നീട്ടിയത്. ഞാൻ അത് കൈ നീട്ടി വാങ്ങുന്നതിന് മുമ്പ് ഇഷാനി അത് വാങ്ങി നിലത്തേക്ക് എറിഞ്ഞു.

'പോ എനിക്ക് നിങ്ങളെ കാണണ്ട.. ഇറങ്ങി പോ ഇവിടുന്ന്...'

ഇഷാനി ഭ്രാന്ത് പിടിച്ചത് പോലെ അലറി. അവളെ ഞാൻ മുമ്പൊരിക്കലും ഇത്രയും വയലന്റ് ആയി കണ്ടിട്ടില്ല. അവൾ ഇത്രക്ക് വയലന്റ് ആകുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടുമില്ല.. അവൾ നിലത്തു

💬 Comments

View all comments