0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

വലിച്ചെറിഞ്ഞ കവറിൽ നിന്നും കുറെ സ്വീറ്റ്സും കേക്ക് ന്റെ കഷ്ണവും ഒക്കെ ചിതറി തെറിച്ചു കിടക്കുന്നത് കാണാം..

'പോ... എന്റെ കണ്മുന്നിൽ നിന്ന് പോ...'

അവരിനിയും അവിടെ നിന്നാൽ ഇഷാനി കണ്ട്രോൾ വിട്ടു പെരുമാറുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ അവളെ പിടിച്ചു കൊണ്ട് കോണി വഴി അവളുടെ റൂമിലേക്ക് പോയി. ചാവിയിട്ട് തുറന്ന് അകത്തു കയറിയതും ആ നിമിഷം തന്നെ ഇഷാനി വാതിൽ പൂട്ടി അടച്ചു. ജനാലയുടെ ചെറിയ വിടവ് വഴി ഞാൻ നോക്കിയപ്പോൾ വാതിലിലേക്ക് നോക്കി കരയുന്ന ആ സ്ത്രീയെ കണ്ടു. ഇഷാനിയുടെ അമ്മ. ഒടുവിൽ ആ വാതിൽ അവർക്ക് മുന്നിൽ എന്നെന്നും അടഞ്ഞതാണെന്ന് ബോധ്യം ആയപ്പോൾ നിലത്തു വീണ സ്വീറ്റ്സ് എല്ലാം അവർ ആ കവറിലേക്ക് കരഞ്ഞു കൊണ്ട് തിരിച്ചു ഇടുന്നത് ഞാൻ കണ്ടു. എന്നെ വല്ലാതെ വേദനിപ്പിച്ച കാഴ്ച ആയിരുന്നു അത്. അത്രയും ഒക്കെ ചെയ്തിട്ടും ഇഷാനിക്ക് അവരോടുള്ള ദേഷ്യം മാറിയില്ല എങ്കിൽ എന്തായിരിക്കും അവർ ഇഷാനിയോട് ചെയ്ത തെറ്റ് എന്ന് ഞാൻ ആലോചിച്ചു.. അമ്മ അവിടെ നിന്നും നടന്നു നീങ്ങി തുടങ്ങുമ്പോൾ ആണ് ഇഷാനിയുടെ കരച്ചിലിന്റെ ശബ്ദം ഞാൻ ആദ്യമായ് കേൾക്കുന്നത്

വാതിലിൽ ചാരി പൊട്ടി കരയുകയാണ് അവൾ. കണ്ണീർ ധാര ധാര ആയി ഒഴുകുന്നു. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. കുറച്ചു നേരം കരഞ്ഞാൽ ഒരുപക്ഷെ അവളുടെ സങ്കടം മാറുമെന്ന് ഞാൻ കരുതി. പക്ഷെ കരച്ചിലിന് ശക്തി കൂടിയതെ ഉള്ളു.. ഒടുവിൽ അവളുടെ കണ്ണീർ ഞാൻ തുടച്ചു കൊടുത്തു

'കരയാതെ... '

മറ്റൊന്നും പറയാൻ എനിക്ക്

💬 Comments

View all comments