0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 110.7K

അറിയില്ലായിരുന്നു

'അവരോട് പോകാൻ പറ അർജുൻ.. എനിക്കവരെ കാണണ്ട...'

അവൾ വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു

'പോയി. അവർ പോയി.. നീ കരയാതെ..'

മറ്റൊന്നും പറയാൻ എനിക്ക് അറിയില്ല. അല്ലാത്തപ്പോൾ അനിർഗളം എന്റെ നാവിൽ വന്നൊണ്ട് ഇരുന്ന വാക്കുകൾ ഇപ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ടയാൾ കരയുമ്പോൾ മാഞ്ഞു പോയത് പോലെ. ഞാൻ അവളുടെ കണ്ണ് നീർ തുടച്ചു കൊണ്ടിരുന്നു. ഏങ്ങലടിച്ചു അവൾ കരയുന്നത് അല്ലാതെ കരച്ചിൽ നിർത്തുന്നില്ല..

'എനിക്കവരെ കാണണ്ട..'

അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു

'ഇല്ല. അവർ പോയി.. നീ ഒന്ന് കരയാതെ ഇരിക്കെടാ..'

ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ ആക്കി പറഞ്ഞു

'എനിക്ക്... എനിക്ക് സങ്കടം വരുന്നെടാ..'

എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു. അവളുടെ തലയ്ക്കു മീതെ ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തലോടി. അവളെന്നെ മുറുക്കെ.., ഒരിക്കലും വിടാൻ ഭാവമില്ലാത്തത് പോലെ കെട്ടിപ്പിടിച്ചു.. എന്നിട്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞു

ഇഷാനിയെ ഞാൻ ഏറ്റവും വിഷമിച്ചു കണ്ടത് ഇന്നാണ്. അവളാ വിഷമം എന്നോട് ഒപ്പം നിന്ന് കരഞ്ഞു തീർക്കുകയാണ്. പക്ഷെ എന്റെ മനസ്സ് അപ്പോൾ ഒരിക്കലും സഞ്ചരിക്കാൻ പാടില്ലാത്ത ഒരു വഴിയിലൂടെ യാത്ര ആയിരുന്നു. ഇഷാനി ആശ്വാസത്തിന് വേണ്ടി കെട്ടിപ്പിടിച്ചത് എനിക്ക് ഒരുതരം ബോധോദയം ആയിരുന്നു സൃഷ്ടിച്ചത്..

ജീവിതത്തിൽ ഒരു പെണ്ണിൽ നിന്ന് ലഭിക്കാവുന്ന ഒരുമാതിരി സുഖങ്ങൾ എല്ലാം ഈ പ്രായത്തിനിടയിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇഷാനിയുടെ കെട്ടിപ്പിടുത്തം ഞാൻ ഇന്നോളം അറിഞ്ഞ എല്ലാ സുഖങ്ങൾക്കും മീതെ ആയിരുന്നു. പെരുവിരൽ തൊട്ട് നെറുകും തല വരെ എന്റെ ശരീരത്തിലൂടെ

💬 Comments

View all comments