Chapter Title : റോക്കി 3 [സാത്യകി]
വൈകിയത് കൊണ്ടു മഹാൻ പുറകിലേക്ക് നോക്കാൻ ഇറങ്ങുമ്പോൾ ആണ് ഞാൻ വാതിൽ തുറന്നത്
'എത്ര വിളി വിളിച്ചെടാ..'
മഹാൻ സംശയപൂർവ്വം എന്നെ നോക്കി ചോദിച്ചു
'ഞാൻ... നല്ല ഉറക്കം ആയിരുന്നു. അതാണ്..'
'ഉറക്കമോ.. ഈ സന്ധ്യാ സമയത്തോ..?
അകത്തേക്ക് കയറി കൊണ്ട് മഹാൻ പറഞ്ഞു. ലച്ചു ഇപ്പോൾ പുറകിൽ കൂടി ഇറങ്ങിയിട്ടുണ്ടാവണം.. പുറത്തേക്ക് ഒന്ന് തലയോടിച്ചു നോക്കി മഹാൻ എന്നോട് ചോദിച്ചു
'ആ കാർ ആരുടേയാ.. നമ്മുടെ വാതിൽക്കൽ കിടക്കുന്നെ..?
'അറിയില്ല. അടുത്ത് എവിടെ എങ്കിലും വന്നതാവും..'
ഞാൻ മുഖത്ത് കള്ളത്തരം വരുത്താതെ പറഞ്ഞു.. മഹാൻ വേണ്ടെന്ന് പറഞ്ഞിട്ടും ഞാൻ നിർബന്ധിച്ചു ചായ ഇടാൻ പോയി. ഞങ്ങൾ അടുക്കളയിൽ നിൽക്കുമ്പോ ആണ് ലച്ചു കാർ എടുത്തോണ്ട് പോകുന്ന ശബ്ദം കേട്ടത്.. അപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണതും.. ചായ കുടിച്ച ശേഷം മഹാൻ പതിയെ കാര്യത്തിലേക്ക് വന്നു
'വല്ലപ്പോഴും അവധി കിട്ടുമ്പോ എങ്കിലും വീട്ടിൽ ഒന്ന് വന്നു മുഖം കാണിച്ചിട്ട് പോകാൻ പറഞ്ഞാൽ നീ കേൾക്കില്ല.. എങ്കിൽ നിനക്ക് ഫോർട്ടിലുള്ള നമ്മുടെ ഓഫീസിൽ എങ്കിലും ഒന്ന് വന്നു ഇരുന്നൂടെ..?
'ഞാൻ.. നോക്കാം.. ഉറപ്പ് പറയുന്നില്ല..'
'ഉറപ്പ് തന്നില്ലേൽ നീ വരില്ല എന്ന് എനിക്ക് നന്നായി അറിയാം.. നീ ഇപ്പോളും പഠിത്തം എന്ന് പറഞ്ഞു നടക്കുന്നത് തന്നെ ഈ ഉത്തരവാദിത്തം എടുത്തു തലയിൽ വയ്ക്കാൻ ഉള്ള മടി കൊണ്ടാണെന്നുമറിയാം.. പക്ഷെ നമ്മുടെ കമ്പനി നമ്മൾ നോക്കിയില്ലേൽ വേറാരും അത് പോലെ നോക്കില്ല..'
എന്നെ ഒരു പ്രതീക്ഷയിൽ നോക്കി കൊണ്ട് മഹാൻ പറഞ്ഞു. പക്ഷെ മഹാൻ പറഞ്ഞ കാര്യം ഞാൻ
💬 Comments
View all comments