0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 107.8K

ഒരിക്കലും ചെയ്യാൻ പോണില്ല എന്ന് ഞാൻ തീർച്ചപ്പെടുത്തിയിരിക്കുന്ന കാര്യമാണ്.

കൃത്യം മഹാൻ ഇറങ്ങി കഴിഞ്ഞാണ് ലച്ചു വിളിക്കുന്നത്. മഹാന് എന്തെങ്കിലും സംശയം തോന്നിയോ എന്ന് ചോദിക്കാൻ വിളിച്ചതാണ്. അത് കുഴപ്പം ഒന്നുമില്ലെന്ന് ഞാൻ അവളോട് പറഞ്ഞു. പിറ്റേന്ന് അവളും ഞാനും കോളേജിൽ പോയില്ല. ഞങ്ങൾ എന്റെ വീട്ടിൽ തന്നെ കൂടി. അന്ന് പക്ഷെ കളി ഒന്നുമായിരുന്നില്ല. വെറുതെ അന്ന് അവളോട് സംസാരിച്ചിരുന്നു. തലേന്ന് അവളെ വേദനിപ്പിച്ചത് കൊണ്ട് എനിക്കവളോട് മുമ്പുള്ളത്തിലും സ്നേഹം ഒക്കെ തോന്നി തുടങ്ങിയിരുന്നു.

കോളേജിൽ വച്ചു ഞങ്ങൾക്ക് തമ്മിൽ മിണ്ടാൻ നല്ല പാടായിരുന്നു. ഇഷാനിയുടെ അടുത്ത് നിന്നും ഞാൻ അകന്നതോടെ കൃഷ്ണ സദാസമയം എന്റെ ഒപ്പം കാണും. സ്വന്തം അനിയത്തി ആണെങ്കിലും എന്റെ ഒപ്പം കൃഷ്ണയേ കാണുമ്പോ ലച്ചുവിന് ശരിക്കും കുരു പൊട്ടുമായിരുന്നു. പാവം കൃഷ്ണ ആണേൽ ഇതൊന്നും അറിയുന്നു പോലുമില്ല

'അർജുൻ... ട്വന്റി ഫസ്റ്റിനു എന്റെ അപ്പയുടെയും അമ്മയുടെയും വെഡിങ് ആനിവേഴ്സറി ആണ്.. നീ വരണം..'

കൃഷ്ണ എന്റെ കയ്യിൽ ഒരു തിളങ്ങുന്ന കുറി വച്ചു തന്നിട്ട് പറഞ്ഞു. ഞാൻ അത് തുറന്നു നോക്കി

'വൈകിട്ട് വീട്ടിൽ വച്ചാണ് ഫങ്ക്ഷൻ. ഈ ഇൻവിറ്റേഷൻ കാർഡ് മറക്കല്ലേ വരുമ്പോൾ.. പിന്നെ നീ വേറാരൊടും പറയണ്ട.. ഞാൻ നിന്നെ മാത്രം സ്പെഷ്യൽ ആയി വിളിച്ചതാ..'

'എന്നെ മാത്രമോ.. നിന്റെ വേറെ ഫ്രണ്ട്സിനെ ഒന്നും വിളിക്കുന്നില്ലേ..?

ഞാൻ ചോദിച്ചു

'ഇല്ല. തല്ക്കാലം നീ മാത്രം വന്നാൽ മതി..'

അവൾ തറപ്പിച്ചു പറഞ്ഞു. കൃഷ്ണ എന്നെ മാത്രം വിളിച്ചത് എന്തിനാകുമെന്ന് ഞാൻ ആലോചിച്ചു. അന്ന് ബാറിൽ വച്ചു അവളുമാർ

💬 Comments

View all comments