Chapter Title : റോക്കി 3 [സാത്യകി]
എല്ലാം കൃഷ്ണയെ കയ്യൊഴിഞ്ഞു സ്‌കൂട്ട് ആയത് ഇപ്പോളും അവളുടെ മനസ്സിൽ ഉണ്ടാകുമോ? അതാണോ അവരെയെല്ലാം ഒഴിവാക്കിയിട്ട് എന്നെ മാത്രം വിളിക്കുന്നെ.? എനിക്ക് മനസിലായില്ല
അന്ന് ഉച്ച കഴിഞ്ഞു ആണ് ലച്ചു അതേ കാര്യം പറഞ്ഞു എന്റെ അടുത്ത് വരുന്നത്. ഞാൻ ക്ലാസ് കട്ട് ചെയ്ത കൊണ്ടും കൃഷ്ണ ക്ലാസ്സിൽ ഉള്ളത് കൊണ്ടും ഞങ്ങൾക്ക് സംസാരിക്കാൻ കുറച്ചു ടൈം കിട്ടി
'കൃഷ്ണ നിന്നെ വിളിച്ചോ..? അപ്പയുടെയും അമ്മയുടെയും വെഡിങ് ആണിവേഴ്സറി..?
'ആഹ് വിളിച്ചു..'
'വരില്ലേ വൈകിട്ട്..'
അവളൊരു കുസൃതിയോടെ എന്നോട് ചോദിച്ചു
'ഇല്ല. വരുന്നില്ല..'
ഞാനത് പറഞ്ഞതും അവളുടെ മുഖത്ത് ചെറിയ ദേഷ്യം മിന്നി മാഞ്ഞു
'അതെന്താ വരാത്തത്..?
'അവളല്ലേ വിളിച്ചത്.. നീ വിളിച്ചില്ലല്ലോ..'
'ഞാനിപ്പോ പറഞ്ഞില്ലേ.. എനിക്കറിയാമല്ലോ അവൾ വിളിക്കുമെന്ന്..'
'അവളല്ലല്ലോ എന്നെ വിളിക്കേണ്ടത്.. നിനക്ക് അത്രയ്ക്ക് താല്പര്യമേ ഉള്ളുവെങ്കിൽ ഞാൻ പിന്നെ എന്തിന് വരണം..'
ഞാൻ വെറുതെ വാശി കാണിച്ചു
'എടാ നീ അവളുടെ ക്ലാസ്സിൽ അല്ലേ.. അപ്പൊ എനിക്ക് വിളിക്കാൻ പറ്റില്ലല്ലോ. അവളുടെ വിളിയിൽ അല്ലേ നിനക്ക് വരാൻ പറ്റൂ.. അല്ലാതെ ഞാൻ മനഃപൂർവം നിന്നെ വിളിക്കാതെ ഇരിക്കുമോ.. പറ..'
'ഞാൻ വന്നിട്ടെന്തിനാ. ഇത് പോലെ അഞ്ചു മിനിറ്റ് മാറി ഇരുന്ന് സംസാരിക്കാം. അതും അവളെ പേടിച്ചു.. '
' അവളെ നമുക്ക് ഒഴിവാക്കാമെടാ.. അതൊക്കെ ഞാൻ നോക്കിക്കോളാം.. നീ വരണം..'
ലച്ചു എന്റെ കൈ പിടിച്ചു ആട്ടിക്കൊണ്ട് വാശി പിടിച്ചു. ഞാൻ സമ്മതിച്ചു എന്ന മട്ടിൽ അവളെ നോക്കി ചിരിച്ചു.. പെട്ടന്ന് അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു.. അത് ഞാൻ വെഡിങ്ങ് ആനിവേഴ്സറിക്ക്
💬 Comments
View all comments