Chapter Title : റോക്കി 3 [സാത്യകി]
വെഡിങ്ങ് ആനിവേഴ്സറി ഇരുപത്തിയൊന്നാം തീയതി ആയിരുന്നു. അവർ ചേച്ചിയും അനിയത്തിയും നിർബന്ധം പിടിച്ചത് കൊണ്ട് അവിടെ ചെന്നു മുഖം കാണിക്കാം എന്ന് ഞാൻ കരുതി. അവരെ രണ്ട് പേരെയും കോളേജിൽ വച്ചും അവരുടെ മൂത്ത ചേച്ചി പദ്മയേ ഞാൻ വൈകിട്ട് ജിമ്മിൽ വച്ചും കാണാറുണ്ടായിരുന്നു. പദ്മ അവിടെ വലിയ സിനിമ നടി ആണെന്നുള്ള ജാഡ ഇട്ടു നടക്കുന്നത് കൊണ്ട് ഞാൻ അവളോട് മിണ്ടാൻ പോയിട്ടില്ല. കൃഷ്ണ പറഞ്ഞു ഒരുപക്ഷെ ഇവൾക്കെന്നെ അറിയാമായിരിക്കും. എനിക്ക് ഉറപ്പില്ല..
ജിമ്മിൽ വച്ചു പലതവണ കണ്ടിട്ടുണ്ടെങ്കിലും അവളെന്നെ ശരിക്കും ശ്രദ്ധിക്കുന്നത് ഒരു ദിവസം ജിമ്മിൽ വച്ചു വാശിപ്പുറത്തുണ്ടായ ഒരു മത്സരത്തിന്റെ പുറത്താണ്.. ഒരു തമാശക്ക് തുടങ്ങിയതാണ്.. അവസാനം കളി കാര്യമായി. ജിമ്മിലെ മാസ്റ്റർ പയ്യനുമായി പുഷ്-അപ്പ് മത്സരം...! ഞാൻ ആദ്യമൊക്കെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഒടുവിൽ സമ്മതിച്ചു കൊടുത്തു. പണ്ട് മുതലേ പുഷ്-അപ്പ് ഡെയിലി എടുത്തു എനിക്ക് നല്ല പതം ആണ്. കൈയ്ക്ക് പവർ കിട്ടാൻ ഞാൻ ആ ശീലം ഒരുപാട് നാളൊന്നും മുടക്കാറില്ല.
അങ്ങനെ എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ മത്സരം തുടങ്ങി. ഞാൻ സാവധാനം ആണ് തുടങ്ങിയത്. മാസ്റ്റർ ആണേൽ നല്ല വേഗത്തിൽ ചെയ്തോണ്ട് ഇരുന്നു. ഞങ്ങളുടെ രണ്ട് പേരുടെയും കൗണ്ട് അവിടെ എണ്ണുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടും മത്സരം കൊഴുത്തപ്പോൾ ശരിക്കും വാശി കയറിയത് പോലെ ആയി. അവനും പുഷ്- അപ്പ് എടുത്തു നല്ല ശീലം ഉണ്ടെന്ന് എനിക്ക് മനസിലായി. ഒരു എൺപത് വരെയൊക്കെ അവൻ അധികം ആയാസപ്പെടാതെ എടുത്തു. ഞാൻ അപ്പോൾ അവനുമായി ഒരു ആറേഴ് എണ്ണം പുറകിൽ
💬 Comments
View all comments