Chapter Title : റോക്കി 3 [സാത്യകി]
ആയിരുന്നു. എങ്കിലും വാശിയുടെ കാര്യത്തിൽ ഞാനൊട്ടും പുറകിൽ ആയിരുന്നില്ല. എന്ത് തന്നെ ആയാലും തൊണ്ണൂർ അടുത്തപ്പോൾ ഞങ്ങൾ രണ്ട് പേരും ശരിക്കും ക്ഷീണിച്ചു. അവന്റെ വേഗത കുറഞ്ഞു. എനിക്ക് ആണെങ്കിൽ കൈ ഓടിയുമെന്നൊക്കെ തോന്നി തുടങ്ങി. ഇനിയും എന്റെ ശരീരത്തെ താങ്ങാൻ എന്റെ കൈകൾക്ക് ബലം ഇല്ലെന്ന് എനിക്ക് തോന്നി തുടങ്ങി. പക്ഷെ അവൻ ഇപ്പോളും എങ്ങനെയോ പുഷ് - അപ്പ് തുടരുന്നുണ്ട്.. ആ ഒരു ചിന്ത കാരണം അങ്ങനെ തോറ്റു കൊടുക്കാൻ എനിക്കും മനസ്സ് വന്നില്ല. ശരീരത്തിൽ മിച്ചമുള്ള ഊർജം മുഴുവൻ ഞാൻ എന്റെ കൈകളിൽ ആവാഹിച്ചു വീണ്ടും പുഷ് -അപ്പ് തുടർന്നു.
രണ്ട് പേരും നൂറ് കടന്നപ്പോൾ ഒരുമിച്ച് നിർത്താം എന്നൊരു ചിന്ത എന്റെ ഉള്ളിൽ വരാതെ ഇരുന്നില്ല. പക്ഷെ ഇനിയും ചെയ്യാമെന്ന തോന്നലിൽ അവൻ വീണ്ടും പുഷ്-അപ്പ് തുടർന്നു. എന്റെ കൈ ഞരമ്പുകളിൽ കൂടി രക്തം പരന്ന് ഒഴുകുന്നത് എനിക്ക് വ്യക്തമായി അറിയാൻ കഴിയുന്നുണ്ട്. ശരീരം ആകമാനം ചൂടായി പഴുത്തത് പോലെയൊക്കെ എനിക്ക് തോന്നി തുടങ്ങി. പക്ഷെ തലച്ചോറിൽ ഇരുന്ന് എന്റെ ഈഗോ അതിലും ചുട്ട് പൊള്ളുന്നുണ്ടായിരുന്നു. എന്നേക്കാൾ ചെറിയ പയ്യനോട് ഇത്രയും പേരുടെ മുന്നിൽ ഈ ചെറിയ കാര്യത്തിന് പോലും തോറ്റു കൊടുക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ബലവും ഊർജവും വറ്റി തുടങ്ങിയപ്പോൾ ഞാനെന്റെ ദേഷ്യം കൈകളിലേക്ക് ആവാഹിച്ചു.. അതെനിക്ക് വേണ്ടുവോളം ഉണ്ടല്ലോ.. പല്ലുകൾ ദേഷ്യത്തിൽ ഉറുമ്മി ഞാൻ വീണ്ടും പുഷ്-അപ്പ് അടി തുടർന്നു..
നൂറ്റി പതിനെട്ട് - അവിടെയാണ് അവൻ വീണത്. കൈ കഴച്ചു നിലത്തു നിന്നും പൊങ്ങാൻ പറ്റാത്ത
💬 Comments
View all comments