Chapter Title : റോക്കി 3 [സാത്യകി]
അവസ്ഥയിൽ അവൻ തോൽവി സമ്മതിച്ചു. ഞാൻ അപ്പോൾ നൂറ്റിയെട്ട് ആയതേ ഉള്ളായിരുന്നു.. ഇനിയും പത്തെണ്ണം കൂടി വേണം എനിക്ക് ജയിക്കാൻ. എതിരാളി പരാജയം സമ്മതിച്ചു എഴുന്നേറ്റപ്പോൾ എന്റെ ജയിക്കാൻ ഉള്ള ത്രില്ല് നഷ്ടമായത് പോലെ തോന്നി. പക്ഷെ ജയം ഉറപ്പിച്ച എനിക്ക് വേണ്ടി അവിടെ ചെറിയൊരു കരഘോഷം മുഴങ്ങുന്നുണ്ടായിരുന്നു. പുഷ്-അപ്പ് നിർത്തി എഴുന്നേറ്റ മാസ്റ്റർ പയ്യൻ വരെ എന്നെ കൂടുതൽ പുഷ് - അപ്പ് ചെയ്യാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.. ഇനിയും കുറച്ചു കൂടി മതി.. അത്രയും കൂടി ചെയ്യാൻ എനിക്ക് പറ്റുമെന്ന വിശ്വാസത്തിൽ ഞാൻ വീണ്ടും ഉയരുകയും താഴുകയും ചെയ്തു
'നൂറ്റി പതിനഞ്ച്..'
'നൂറ്റി പതിനാറു..'
'നൂറ്റി പതിനേഴു..'
'നൂറ്റി പതിനെട്ടു....!
താളത്തിൽ അവരെല്ലാം ഒരുമിച്ചു എനിക്ക് വേണ്ടി എണ്ണമെടുത്തു. ഒരെണ്ണം കൂടിയെടുത്താൽ മത്സരം ജയിക്കാവുന്ന അവിടെ വച്ചു, മാസ്റ്റർ നിർത്തി പരാജയം സമ്മാനിച്ച നൂറ്റി പതിനെട്ടിൽ വച്ചു തന്നെ ഞാനും നിർത്തി. ഒരെണ്ണം കൂടി എടുക്കാൻ ആരോഗ്യം ഉണ്ടായിട്ടും ഞാനത് ചെയ്തില്ല. ഇപ്പോൾ ഞങ്ങൾ രണ്ടും ഒരുപോലെ ജയിച്ചിരിക്കുന്നു. എണ്ണം വച്ചു നോക്കുമ്പോൾ അങ്ങനെ ആണെങ്കിലും ശരിക്കും ജയിച്ചത് ഞാൻ തന്നെ ആണെന്ന് അവിടെ നിന്നവർക്കെല്ലാം മനസിലായി. അത് മാസ്റ്റർ എന്നോട് പറയുകയും ചെയ്തു.
'ഓ.. ഇതൊരു തമാശ അല്ലേ.. എത്ര വരെ പോകാൻ പറ്റുമെന്ന് നോക്കാൻ വേണ്ടി.. നീ ഇല്ലായിരുന്നു എങ്കിൽ ഞാൻ നൂറിനു മുന്നേ നിർത്തിയേനെ..'
ഞാൻ അവനോട് പറഞ്ഞു
പുഷ്- അപ്പ് ചെയ്ത ക്ഷീണത്തിൽ അവിടെ ദീർഘനിശ്വാസം വിട്ട് താഴെ ഇരുന്നപ്പോൾ ആണ് പദ്മ അവിടെ ഉണ്ടായിരുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്.
💬 Comments
View all comments