0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108K

അമ്മാ... ഇതാണ് എന്റെ അർജുൻ ചേട്ടൻ..'

കൃഷ്ണ എന്റെ കൈകൾക്കിടയിൽ കൈ കോർത്തു പിടിച്ചു കല്യാണചെറുക്കനെ പരിചയപ്പെടുത്തുന്ന പോലെ പറഞ്ഞു. അവളുടെ പെരുമാറ്റത്തിൽ എനിക്ക് ചെറിയൊരു അസ്വസ്ഥത തോന്നി. എന്നാൽ അവളുടെ അച്ഛനും അമ്മയും ചിരിച്ചു കൊണ്ട് എന്നോട് സംസാരിച്ചപ്പോൾ അവർക്കത് ഒരു വിഷയമേ അല്ല എന്ന് എനിക്ക് മനസിലായി. കൃഷ്ണ ഇവിടെ എല്ലാവരുടെ അടുത്തും എന്റെ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസിലായി

'അച്ഛൻ എന്റെ വലിയ സുഹൃത്തായിരുന്നു.. ഇപ്പോൾ എങ്ങനെ ഉണ്ട്..? ഞാൻ കണ്ടിട്ട് കുറച്ചായി..'

കൃഷ്ണയുടെ അപ്പ വസുദേവമേനോൻ എന്റെ അച്ഛനെ നല്ലത് പോലെ അറിയും. അവർ സുഹൃത്തുക്കൾ ആയിരുന്നു എന്ന് കൃഷ്ണ മുമ്പെന്നോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടാണ് അവളുടെ അച്ഛൻ എന്റെ അച്ഛന്റെ വിശേഷം ഒക്കെ ചോദിക്കുന്നത്

'അച്ഛന് ഇപ്പോൾ കുറച്ചു കുറവുണ്ട്.. പിന്നെ മരുന്നുണ്ട്..'

വസുദേവ് മേനോൻ പിന്നെയും എന്റെ അച്ഛന്റെ പഴയ കാര്യങ്ങൾ ഒക്കെ എന്നോട് സംസാരിച്ചു. അതൊന്നും എനിക്കൊട്ടും താല്പര്യം ഉണ്ടാക്കുന്ന വിഷയങ്ങൾ അല്ലാഞ്ഞിട്ടും ഞാൻ അതൊക്കെ താല്പര്യം ഉള്ളത് പോലെ കേട്ട് നിന്നു. അച്ഛന്റെ സുഹൃത്താണ് എങ്കിലും ഇയാൾ അച്ഛനെക്കാൾ വളരെ ചെറുപ്പമാണ്. കാണാനും സുമുഖൻ. കൃഷ്ണയുടെ അമ്മ ശ്രീദേവി വസുദേവ് മേനോനും അത് പോലെ തന്നെ വളരെ ചെറുപ്പവും സുന്ദരിയും ആയിരുന്നു. അവരുടെ മുഖത്ത് എപ്പോളും ഒരു പുഞ്ചിരി ഇതേ പോലെ ഉണ്ടാകും എന്ന് ഞാൻ കരുതി. വളരെ സ്നേഹത്തോടെ ആണ് അവരും എന്നോട് പെരുമാറിയത്. എന്റെ നോട്ടം അവരിൽ നിന്നും പദ്മയിൽ എത്തിയപ്പോളാണ് അവളെന്നെ സംശയത്തിൽ തുറിച്ചു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.. അവൾക്കെന്നെ

💬 Comments

View all comments