Chapter Title : റോക്കി 3 [സാത്യകി]
മനസിലായിട്ടുണ്ട്. ഞാൻ പണ്ടിവളുടെ കുണ്ടി നോക്കി വെള്ളം ഇറക്കിയത് ഒക്കെ ഇവൾ മറന്നു കാണണേ എന്ന് ഞാൻ നിന്ന നിൽപ്പിൽ പ്രാർഥിച്ചു
'പപ്പി.. നീയെന്താ ഒന്നും മിണ്ടാതെ നിക്കുന്നെ..?
എന്നെ കണ്ടിട്ടും അവളുടെ ചേച്ചി വിശേഷം ഒന്നും ചോദിക്കാതെ അന്തം വിട്ട് നിൽക്കുന്നതിൽ കൃഷ്ണയ്ക്ക് എന്തോ പന്തികേട് തോന്നി. അവൾ അവിടെ മിണ്ടാതെ നിന്നോട്ടെ കൃഷ്ണേ എന്ന് എനിക്ക് പറയാൻ തോന്നി
'ഞങ്ങൾ തമ്മിൽ നേരത്തെ അറിയുമല്ലോ.. അതാണ് ഞാൻ ഇപ്പോൾ പ്രത്യേകിച്ച് ഒന്നും മിണ്ടാതെ നിന്നത്..'
എന്നെ മുന വച്ചു ഒന്ന് നോക്കി ചിരിച്ചു കൊണ്ട് പദ്മ പറഞ്ഞു
'നിങ്ങൾ തമ്മിൽ അറിയുമെന്നോ..? എവിടെ വച്ചു..? എങ്ങനെ..?
കൃഷ്ണ സംശയത്തോടെ ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ നിന്നു
'ഞങ്ങൾ ഒരേ ജിമ്മിൽ ആണ് വർക്ക് ഔട്ട്. പക്ഷെ നീ എപ്പോളും പറയുന്ന അർജുൻ ഇതാണ് എന്ന് ഞാൻ ഇപ്പോളാണ് അറിയുന്നത്..'
പദ്മ എന്നെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.
'നീ എന്നിട്ടെന്താ എന്നോട് ഇത് വരെ ഇത് പറയാതെ ഇരുന്നേ..?
കൃഷ്ണയുടെ സംശയം ഇന്നൊന്നും തീരുമെന്ന് തോന്നുന്നില്ല
'ഞാൻ നിനക്കൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതി..'
ഒരു മണ്ടൻ ചിരി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു. എന്തോ അത് വിശ്വാസം വരാതെ കൃഷ്ണ എന്നെ ഒന്ന് ചൂഴ്ന്ന് നോക്കി. അവരുടെ അടുത്ത് നിന്നും മാറി കഴിഞ്ഞു അവളെന്റെ അടുത്ത് വീണ്ടും ആ വിഷയം എടുത്തിട്ടു.
'സത്യം പറ.. നീ എന്താ അവളുടെ കാര്യം എന്നോട് പറയാഞ്ഞത്..?
'ഇതിലൊക്കെ എന്ത് പറയാൻ ഇരിക്കുന്നു. അവിടെ ചെന്നു കുറെ
💬 Comments
View all comments