0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108K

കഴിഞ്ഞാണ് നിന്റെ ചേച്ചി ആണെന്ന് എനിക്ക് മനസിലാവുന്നത് തന്നെ. പിന്നെ ഞാൻ നിന്റെ ചേച്ചിയെ വല്ലപ്പോഴും ആണ് കാണുന്നത് അവിടെ വച്ചു..'

'നീ ജിമ്മിൽ പോകാൻ തുടങ്ങിയ കാര്യം പോലും എന്നോട് പറഞ്ഞിട്ടില്ല ഇത് വരെ..'

കൃഷ്ണ പരാതി പോലെ പറഞ്ഞു

'എന്റെ പൊന്നോ അതൊക്കെ എന്താടി ഇത്ര വലിയ വിശേഷം പറയാൻ.. ഞാൻ മനഃപൂർവം പറയാത്തത് പോലെ ആണല്ലോ നിന്റെ പറച്ചിൽ..'

'ഞാനും ജിമ്മിൽ വരാൻ പോവാ ഇനി മുതൽ..'

കൃഷ്ണ അടുത്ത നമ്പർ ഇട്ടു.

'നീ ആദ്യം എന്തെങ്കിലും കഴിച്ചു കുറച്ചു ശരീരത്തു പിടിപ്പിക്കു. അത് കഴിഞ്ഞു ജിമ്മിൽ പോകാം..'

അവളുടെ ഐഡിയ ഞാൻ നിരുത്സാഹപ്പെടുത്തി കൊടുത്തു

'പപ്പി പിന്നെ വണ്ണം ഉണ്ടായിട്ടല്ലേ ജിമ്മിൽ പോകുന്നത്..'

കൃഷ്ണ പിന്നെയും കറങ്ങി തിരിഞ്ഞു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. അവളെ ജിമ്മിൽ നിന്നും പിന്തിരിപ്പിക്കാൻ ഞാൻ വിശപ്പ് എടുത്തിട്ടു. വിശക്കുന്നു എന്ന് പറഞ്ഞു ഞങ്ങൾ രണ്ടും ഫുഡ്‌ എടുത്തു ഒരു മേശയിൽ ഒറ്റയ്ക്ക് പോയിരുന്നു. ഇത്രയും നേരം ആയിട്ടും ഇവിടെ എങ്ങും എന്റെ ലച്ചുവിനെ കാണുന്നില്ലല്ലോ. അവൾ ഇനി ബിസി ആയിരിക്കുമോ..? കൃഷ്ണ അടുത്ത് നിന്നും മാറാതെ അവളെ ഒന്ന് വിളിക്കാൻ പറ്റില്ലല്ലോ. അവളെ പറ്റി മനസ്സിൽ ചിന്തിച്ചപ്പോൾ തന്നെ എന്റെ കണ്ണുകൾ അവളെ കണ്ടു പിടിച്ചു. കുറച്ചു മാറി ബന്ധുക്കളുടെ ഇടയിൽ നിന്ന് എന്നെ രൂക്ഷമായി നോക്കുകയാണ് ലക്ഷ്മി. ഇത്രയ്ക്കും രൂക്ഷമായി നോക്കാൻ ഞാൻ എന്ത് ചെയ്തു. ഞാൻ ചിക്കൻ കാൽ കടിച്ചു വലിച്ചു കൊണ്ട് ആലോചിച്ചു.

ലച്ചു കുറച്ചു ഏറെ നേരമായി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടാകണം.

💬 Comments

View all comments