Chapter Title : റോക്കി 3 [സാത്യകി]
തിരക്കുന്നുണ്ട്..?
ഞങ്ങളെ കണ്ട സംശയത്തിലും പദ്മ വന്ന കാര്യം ലച്ചുവിനോട് പറഞ്ഞു
'ആ.. അവൾ സിന്ധു ആന്റി വിളിച്ചിട്ട് റൂമിലേക്ക് പോയി. ഇപ്പോൾ വരും..'
ലച്ചു പെട്ടന്ന് പറഞ്ഞു. പദ്മ പക്ഷെ ഇപ്പോളും ഞങ്ങളെ സംശയത്തോടെ നോക്കുകയാണ്. അത് മാറ്റാൻ ലച്ചു കേറി പറഞ്ഞു
'ഇതെന്റെ ഫ്രണ്ട് ആണ്. അർജുൻ..'
ലച്ചു എന്റെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു. ഞങ്ങൾ കൈകോർത്തു നിന്നത് പദ്മ എന്തായാലും കണ്ടതാണ്. അവളുടെ മുന്നിൽ വച്ചു ഒന്നൂടെ അങ്ങനെ പിടിച്ചാൽ സംശയം തോന്നേണ്ട കാര്യം ഇല്ലല്ലോ എന്ന് കരുതിയാണ് ലച്ചു അങ്ങനെ ചെയ്തത്. പദ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എന്നിട്ട് മുഖത്തൊരു ചിരി വരുത്തിയിട്ട് തിരിഞ്ഞു നടന്നു
'എന്ത് പണിയാടി കാണിച്ചെ.. എന്തിനാണ് നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞത്. ഞാൻ കൃഷ്ണയുടെ ഫ്രണ്ട് ആണെന്ന് ഇവൾക്ക് അറിയില്ലേ..?
'ഓ.. അവൾ പറഞ്ഞുള്ള അറിവേ ഉള്ളു. ഇവൾക്ക് നിന്നെ കണ്ടാൽ ഒന്നും അറിയില്ലല്ലോ..'
ലച്ചു അത് വലിയ കാര്യം ആക്കാതെ പറഞ്ഞു
'അര മണിക്കൂർ മുമ്പ് ഇതേ പോലെ കൃഷ്ണ എന്നെ അവളുടെ അടുത്ത് ചെന്നു ഫ്രണ്ട് ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയതേ ഉള്ളു..'
ഞാൻ നിർജീവനോടെ അവളെ നോക്കി പറഞ്ഞു. ഊമ്പലിന്റെ ഉച്ചസ്ഥായിൽ ആണ് ഞാനിപ്പോൾ. ഇളയ രണ്ട് അനിയത്തിമാരെയും ഒരുമിച്ച് വളച്ചു നടക്കുന്ന ഒരുത്തൻ എന്നാണ് പദ്മ ഇപ്പോൾ എന്നെ കുറിച്ച് കരുതയിട്ടുണ്ടാവുക..
'അങ്ങനെ ഒരു സംഭവം നടന്നോ.. ഞാൻ അറിഞ്ഞില്ലടാ..'
ലച്ചു പറഞ്ഞു
'നിന്റെ ചേച്ചി എന്നെക്കുറിച്ച് എന്ത് കരുതിയിട്ടുണ്ടാകുമോ..? ഇനി ഇവൾ ഇത് കൃഷ്ണയോട് പറയുമോ..?
ഞാൻ
💬 Comments
View all comments