Chapter Title : റോക്കി 3 [സാത്യകി]
കുറച്ചു ദേഷ്യവും പരിഭവവും എല്ലാം മുഖത്ത് കാണിച്ചു അവൾ അവിടെ നിന്നും മാറി. അത് കഴിഞ്ഞാണ് ഞാൻ ഫോൺ ഫ്ലൈറ്റ് മോഡിൽ നിന്നും മാറ്റുന്നത്. ഉടനെ തന്നെ ഞാൻ കൃഷ്ണയെ വിളിക്കുകയും ചെയ്തു.
'നീ എവിടെ ആയിരുന്നു. ഞാൻ എത്ര നേരം ട്രൈ ചെയ്‌തെന്ന് അറിയോ.. ഞാൻ കരുതി എന്നോട് പറയാതെ നീ മുങ്ങി കാണുമെന്ന്..'
'നിന്നെ കാണാതെ പോസ്റ്റ് ആയി നിന്നപ്പോൾ ഞാൻ ചുമ്മാ ഇത് വഴിയൊക്കെ നടന്നു ടൈം കളയുവായിരുന്നു..'
ഞാൻ ഒരു കള്ളത്തരം പറഞ്ഞു. കൃഷ്ണ പിന്നെ എന്റെ കൂടെ ആയിരുന്നത് കൊണ്ട് ലക്ഷ്മി കാണുമ്പോൾ ഒക്കെ എന്നെ നോക്കി മുഖം വീർപ്പിച്ചു കൊണ്ടിരുന്നു. ഇത്രയും നേരം അവളുടെ കൂടെ ഉണ്ടായിട്ടും അവൾക്ക് മുഖം വീർപ്പിക്കാൻ കൃഷ്ണ എന്റെ അടുത്ത് നിൽക്കുന്നത് തന്നെ ധാരാളം.. അവളെ അധികം ദേഷ്യം പിടിപ്പിക്കാതെ ഇരിക്കാൻ കുറച്ചു കഴിഞ്ഞപ്പോൾ പോയിട്ട് ധൃതി ഉണ്ടെന്ന് കൃഷ്ണയോട് കള്ളം പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി
അവളോട് യാത്ര പറഞ്ഞു ബൈക്ക് ഇരിക്കുന്ന ഇടത്തു ചെന്നപ്പോൾ ആണ് പിറകിൽ നിന്നുമാരോ വിളിച്ചത്. അത് പദ്മ ആയിരുന്നു. അവളുടെ മുഖത്തൊരു ഗൗരവം ഉണ്ടായിരുന്നു..
'കൃഷ്ണയുടെ ക്ലാസ്സ്‌മേറ്റ് ആണെന്ന് എന്താ എന്നോട് നേരത്തെ പറയാതെ ഇരുന്നത്..?
'കൃഷ്ണ എന്നെപ്പറ്റി പറഞ്ഞു കാണുമോ എന്നറിയില്ല. അതാണ് പറയാതെ ഇരുന്നത്..'
'കൃഷ്ണ എന്നോട് തന്നെപ്പറ്റി കുറെ പറഞ്ഞിട്ടുണ്ട്. പിക്കും കാണിച്ചിട്ടുണ്ട്. പക്ഷെ നേരിട്ട് കണ്ടപ്പോൾ എനിക്ക് റെകഗ്നൈസ് ചെയ്യാൻ പറ്റിയില്ല.. എന്നോട് ഒന്നും പറയാത്തത് ലക്ഷ്മി ആണ്..'
പദ്മ മുന വച്ചത് പോലെ പറഞ്ഞു
'ലക്ഷ്മി
💬 Comments
View all comments