Chapter Title : റോക്കി 3 [സാത്യകി]
എന്ത് പറയാൻ.....?
ഞാൻ ചോദിച്ചു
'നിങ്ങൾ തമ്മിൽ എന്താണ്..?
പദ്മ വളച്ചു കെട്ടാതെ നേരിട്ട് തന്നെ ചോദിച്ചു
'ഞങ്ങൾ തമ്മിൽ ഒന്നുമില്ല. കൃഷ്ണ വഴി അവളുമായും കമ്പിനി ഉണ്ട്. നീ വന്നപ്പോൾ ഫ്രണ്ട് എന്ന് പറഞ്ഞതും ആ കമ്പനി വച്ചാണ്..'
'ആ കമ്പനി വച്ചാണോ രണ്ടും കൂടി കിച്ചുനെ പറ്റിച്ചു ഇത് വഴി നടന്നത്. രണ്ടാളും ഒരുമിച്ച് അകത്തോട്ടു കയറി പോയിട്ട് എവിടെ ആയിരുന്നു.. അവളുടെ റൂമിൽ ആയിരുന്നോ..?
പദ്മ എല്ലാം മനസിലാക്കിയ പോലെ എന്നോട് ചോദിച്ചു.
'ഞങ്ങൾ വെറുതെ വീടൊക്കെ കാണാൻ പോയതാണ്.. അല്ലാതെ വേറെയൊന്നും ഇല്ല.. അവളോട് ചോദിച്ചു നോക്ക്..'
ഞാൻ പരിഭ്രമം അറിയിക്കാതെ അവളോട് പറഞ്ഞു
'ശരി. ചോദിക്കണ്ടവരോട് ഞാൻ ചോദിച്ചോളാം..'
എന്റെ മറുപടിയിൽ സംതൃപ്തി തോന്നാതെ പദ്മ തിരിഞ്ഞു നടന്നു. ദൈവമേ.. ഇനി ഇവൾ ഞങ്ങളുടെ കാര്യം കൃഷ്ണയോട് തിരക്കുമോ..? അവൾക്ക് ഞാൻ പറഞ്ഞത് ഒന്നും വിശ്വാസം ആയിട്ടില്ല.. അതിനിട വരുത്തരുത് എന്ന് ഞാൻ ഉറപ്പിച്ചു
'അതേയ്...!
നടന്നു പോയിരുന്ന പദ്മയെ ഞാൻ തിരിച്ചു വിളിച്ചു. എന്റെ വിളി കേട്ട് അവൾ നിന്നു
'അത്.. ഞങ്ങളെ കണ്ടത് കൃഷ്ണയോട് പറയരുത്...'
'അതെന്താ.. നിങ്ങൾ തമ്മിൽ എന്താണ് അപ്പൊ..?
പദ്മ എന്നോട് ചോദിച്ചു
'ഞങ്ങൾ തമ്മിൽ.. ഇഷ്ടത്തിലാണ്.. ഒരുപാട് ഒന്നും ആയില്ല.. കുറച്ചേ ആയുള്ളൂ. ലച്ചുവിന്റെ മുമ്പുണ്ടായിരുന്ന ഒരു റിലേഷൻ പോയ സമയത്തു തുടങ്ങിയതാണ്..'
ഞങ്ങൾ തമ്മിലുള്ള ബന്ധം പ്രണയം ആണെന്ന് ഞാൻ പദ്മയോട് പറഞ്ഞു. സത്യം പറയുന്നത് ശരിയാവില്ല എന്ന് എനിക്ക് തോന്നി. പ്രേമം ആണെന്ന് പറയുമ്പോ കുറച്ചു മാന്യത വരും
💬 Comments
View all comments