0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

ഉള്ളത് പോലെ...

'നീ എന്താ ഇവിടെ നിക്കുന്നെ..?

ഞങ്ങളുടെ അടുത്ത് ലച്ചു നിൽക്കുന്നത് കണ്ടു കൃഷ്ണ ചോദിച്ചു.

'ഞാൻ നിന്നെ നോക്കി വന്നതാ.. അപ്പൊ റോക്കി ഭായി ഇവിടെ ഇരിക്കുന്നെ കണ്ടു. നീ എവിടെ ഉണ്ടെന്ന് ഇവനോട് ചോദിക്കുവായിരുന്നു..'

ലച്ചു മറുപടി കൊടുത്തു..

'ഞാൻ ക്ലാസ്സിൽ തന്നെ ഉണ്ടായിരുന്നല്ലോ..'

കൃഷ്ണ മറുപടി കൊടുക്കന്നതിനിടയിൽ ഇഷാനിയെ ശ്രദ്ധിച്ചു. കുറച്ചു നാളായി ഇഷാനി എന്റെ അടുത്ത് വരാറില്ല എന്നത് അവൾ ശ്രദ്ധിച്ചിരുന്നു. ഇപ്പൊ പെട്ടന്ന് എന്റെ അടുത്ത് അവൾ വന്നത് കൃഷ്ണയുടെ ശ്രദ്ധ പിടിച്ചു പറ്റി. അതൊരു വിധത്തിൽ നന്നായി. ലച്ചുവിനെയും എന്നെയും പറ്റി അവൾക്ക് അത് കൊണ്ട് യാതൊരു സംശയവും ഉണ്ടായില്ല. കോളേജിലെ ലാസ്റ്റ് ഡേ ആയിരിക്കും എന്നത് കൊണ്ടാവും ഇഷാനി അർജുന്റെ അടുത്ത് വന്നിരുന്നത് എന്ന് കൃഷ്ണ കരുതി..

'നല്ല മഴക്കാർ ഉണ്ടല്ലേ..'

ഞാൻ ഗ്രൗണ്ടിന് അപ്പുറമുള്ള ആകാശം നോക്കി പറഞ്ഞു. കൃഷ്ണ മെല്ലെ വന്നു എന്റെ അരികിൽ ഇരുന്നു. അതിന് എതിർ വശത്തു ഇഷാനി. ഞങ്ങളുടെ മുന്നിൽ താഴത്തെ പടവിൽ ലച്ചുവും ഇരുന്നു. ഇഷാനിയുടെ കൈ അപ്പോളും എന്റെ കൈക്കുള്ളിൽ ഉണ്ടായിരുന്നു. ഞാൻ മെല്ലെ അതിൽ തഴുകാൻ തുടങ്ങി. പതിയെ തലോടിയത് കൊണ്ട് കൃഷ്ണ അത് ശ്രദ്ധിച്ചുമില്ല. ഞാൻ ആകാശത്തേക്ക് നോക്കി പറഞ്ഞത് കൊണ്ട് അവളുടെ നോട്ടവും അവിടേക്കാണ്. ഇഷാനി കല്യാണം ഉറപ്പിച്ച പെൺകുട്ടിയാണ്, അത് കൊണ്ട് കൈ വച്ചുള്ള പരുപാടി ശരിയല്ല എന്ന് എന്റെ മനസ്സ് പറഞ്ഞെങ്കിലും ഒരുപാട് നാൾ കൂടി കിട്ടിയത് ഞാൻ വിട്ടു കളഞ്ഞില്ല. എന്റെ കയ്യിൽ നിന്നും അവളുടെ കൈ

💬 Comments

View all comments