Chapter Title : റോക്കി 3 [സാത്യകി]
അടർത്തി മാറ്റാൻ ഇഷാനിക്കും ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി
'ഇനി എന്ന് ഇത് പോലെ ഒക്കെ ഇവിടെ വന്നിരിക്കാൻ പറ്റുമോ..?
ലച്ചു ഒരു സങ്കടത്തോടെ പറഞ്ഞു. ലച്ചു ശരിക്കും ഉദ്ദേശിച്ചത് ഞാനുമായി വന്നിരിക്കുന്നതാണ്. അത് കൃഷ്ണ ഒഴിച്ച് ബാക്കി എല്ലാവർക്കും മനസിലായി.
'വരണം എന്ന് തോന്നുമ്പോ നിനക്ക് ഇവിടെ വരാമല്ലോ. ഇവിടെ വന്നിരിക്കുകയും ചെയ്യാം. ഇതിലൊക്കെ എന്ത് നൊസ്റ്റാൾജിയ..'
കാര്യം അറിയാതെ കൃഷ്ണ അവൾക്ക് മറുപടി കൊടുത്തു.
'ചുമ്മാ വന്നിരിക്കുന്ന പോലെയല്ല ഇവിടുത്തെ സ്റ്റുഡന്റ് ആയിട്ട് വന്നിരിക്കുന്നെ.. അതിപ്പോ നിനക്ക് മനസിലാവില്ല. അടുത്ത വർഷം നീ ഇവിടുന്ന് ഇറങ്ങുമ്പോ മനസിലാകും..'
ലച്ചു കൃഷ്ണയോട് പറഞ്ഞു.
കുറച്ചു നേരം ഞങ്ങൾ നാല് പേരും ദൂരെ വാനിൽ മഴക്കാർ ഇരുളുന്നത് നോക്കിയിരുന്നു. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഞാനുമായി ബന്ധപ്പെട്ട മൂന്ന് പെൺകുട്ടികൾക്ക് നടുവിൽ ഞാൻ നിശബ്ദനായി ഇരുന്നു. മഴ ചെറുതായ് ഞങ്ങളുടെ ദേഹത്തേക്ക് ചാറുന്നത് വരെ ഞങ്ങൾ അവിടെ തന്നെ ഇരുന്നു.. ആ വർഷത്തെ കോളേജിലെ അവസാന ദിവസം.. ഇനി പരീക്ഷക്ക് ഇവിടേക്ക് വന്നാൽ മതി..
അവസാനദിവസം ആയതു കൊണ്ട് ഞങ്ങൾ കമ്പിനിക്കാരെല്ലാം മലയാളം ഡിപ്പാർട്മെന്റ് നവിടെയുള്ള വരാന്തയിൽ കുറ്റിയടിച്ചു ഇരിപ്പായിരുന്നു. കോളേജ് വിടാൻ ടൈം ആകുന്നതേ ഉള്ളു. പിള്ളേർ പലരും പോകാൻ തുടങ്ങിയിരുന്നു. എന്റെയൊപ്പം ഷോണും ഫൈസിയും അരവിന്ദും എല്ലാം ഉണ്ടായിരുന്നു. കോളേജിലെ ദാദകൾ പലരും ഇന്ന് കളം വിടുന്നു. ഇനി ഞാനാണ് ഇവിടെ ഭരിക്കേണ്ടത് എന്നൊക്കെ അവന്മാർ തമാശക്ക് പറയുന്നുണ്ടായിരുന്നു. ഞങ്ങളവിടെ കൂട്ടം കൂടിയിരിക്കുന്ന സമയത്താണ് ഇഷാനി ഞങ്ങളുടെ മുന്നിൽ കൂടി നടന്നു പോയത്.
💬 Comments
View all comments