0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

അവൾ പുറത്തേക്ക് പോകുകയാണ്. എന്നെ കാണാഞ്ഞിട്ടാണോ അതോ അത്രയും പേര് അവിടെ നിക്കുന്നത് കൊണ്ടാണോ എന്നറിയില്ല ഇഷാനി എന്നെ നോക്കാതെ കടന്നു പോയി. ഞങ്ങൾ രണ്ട് പേരെയും കുറിച്ച് പലതരം കഥകൾ അവിടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണ്, ഞങ്ങൾ ബ്രെക്കപ്പ് ആയി, ഇഷാനി എന്നെ തേച്ചു, അവളുടെ വേറെ അഫയർ ഞാൻ പൊക്കി.. അങ്ങനെ എത്രയോ കഥകൾ..

'റോക്കി ഭായ് ഇവളെ വിട്ടോ..? ഇപ്പൊ കാണാറില്ലല്ലോ നിങ്ങളെ ഒരുമിച്ച്..'

ഇഷാനി ഞങ്ങളെ കടന്നു പോയതിന് ശേഷം അലക്സ്‌ എന്നോട് ചോദിച്ചു. ചോദ്യം എനിക്കത്ര സുഖിച്ചില്ല എങ്കിലും വെറുതെ മുഷിയണ്ട എന്ന് വച്ചു ഞാൻ ചിരിച്ചൊഴിഞ്ഞു. അവൻ പക്ഷെ നിർത്തിയില്ല

'വിട്ടെങ്കിൽ പറ ഭായ്.. എനിക്ക് പഴയ അക്കൗണ്ട് ഒന്ന് റീ-ഓപ്പൺ ചെയ്‌യായിരുന്നു..'

'നീ വെറുതെ ഊമ്പിത്തരം പറയരുത്..'

ഞാൻ വരാന്തയിൽ നിന്നും എഴുന്നേറ്റു. എന്റെ സ്വരം കുറച്ചു ഉയർന്നു

'ഞാൻ എന്ത് ഊമ്പിത്തരം ആണ് പറഞ്ഞത് അതിന്..'

അലക്സ്‌ അവന്റെ ചൊറിയുന്ന നാക്ക് കൊണ്ട് വീണ്ടും കൊണ തുടർന്നു

'എന്താണേലും അവന്റെ ഫ്രണ്ട് ആണ്. നീ അപ്പോൾ ഇങ്ങനെ പറഞ്ഞത് ശരിയായില്ല..'

ഷോൺ ഈ കാര്യത്തിൽ എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചു

'ഇതൊന്നും നമ്മൾ ആദ്യമായി സംസാരിക്കുന്ന അല്ലല്ലോ. ഇപ്പൊ പിന്നെ ഇവനോട് പറഞ്ഞത് ഇവർ തമ്മിൽ കമ്പിനി ഇല്ലെന്ന് തോന്നിയത് കൊണ്ട്..'

അലക്സ്‌ ഷോണിന് മറുപടി കൊടുത്തു

'കമ്പിനി ഉണ്ടോ ഇല്ലയോ എന്നൊക്കെ നീ സ്വയം അങ്ങ് തീരുമാനിച്ചോ...?

അവന്റെ സംസാരം കേട്ട് ഷോണിന് തന്നെ കലിപ്പ് വന്നു.

'എന്തായാലും ഞാൻ പറഞ്ഞത്

💬 Comments

View all comments