Chapter Title : റോക്കി 3 [സാത്യകി]
ഇല്ലാത്തത് ഒന്നും അല്ലല്ലോ..'
ഇഷാനിയും ആയി അവന് പണ്ട് ബന്ധം ഉണ്ടായിരുന്നത് ഞാൻ കേട്ടിട്ടുള്ള കഥയാണ്. അതൊരു കഥ മാത്രം ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷെ ഇപ്പൊ ഇവനോട് തിരിച്ചു പറയാൻ ആ വിശ്വാസം പോരാ. ഇവന്റെ കാര്യം ഞാൻ ഒരിക്കൽ പോലും ഇഷാനിയോട് ചോദിച്ചിട്ടില്ല. അവളുടെ വാക്ക് പോലും ഇല്ലാതെ ഈ കാര്യത്തിൽ എനിക്കവനെ ഒന്ന് തേമ്പാൻ പോലും കഴിയില്ല. എന്ത് പറയണം എന്ത് പ്രവർത്തിക്കണം എന്നറിയാതെ ഞാൻ ഒരു നിമിഷം തരിച്ചു നിന്നു. അപ്പോളാണ് അലെക്സിന് മുന്നിലേക്ക് ഫൈസി കയറി നിൽക്കുന്നത്..
'ഇല്ലാത്തതോ.. എന്താ അപ്പോൾ ഉള്ളത്.. നീ പറഞ്ഞു അല്ലേ എല്ലാവർക്കും ആ കഥ ഒക്കെ അറിയാവുന്നെ.. നിന്റെ കൂടെ ആ കൊച്ചിനെ ഇത് വരെ ഞങ്ങൾ ആരും കണ്ടിട്ടില്ല.. മോനെ അലക്സേ.. നീ ഈ കൊണ നിർത്തിയില്ലെങ്കിൽ നീ ശരിക്കും തല്ല് വാങ്ങും..'
ഫൈസി അങ്ങനേ പറഞ്ഞപ്പോ അലക്സ് പഴം വിഴുങ്ങിയ പോലെ നിന്നു
'നല്ലൊരു ദിവസത്തിന്റെ മൂഡ് കുളമാക്കി..'
ഷോൺ അവന്റെ തലയിൽ ഒരു തേമ്പും വച്ചു കൊടുത്തു. ഞാൻ പിന്നെ അധികം നേരം അവിടെ നിന്നില്ല. അവരോട് യാത്ര പറഞ്ഞു പോയി. ഫൈസി എനിക്ക് വേണ്ടി സംസാരിക്കുന്നത് എനിക്കത്ര അത്ഭുതം ഉള്ള കാര്യം ഒന്നുമല്ല. അത്രക്ക് കമ്പിനി ഈ നാളുകൾക്ക് ഇടയിൽ ഞങ്ങൾ തമ്മിൽ ഉണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇത്രയും സ്ട്രോങ്ങ് ആയി അവനെങ്ങനെ നിന്നു എന്നും അലെക്സിന്റെ വായ അടപ്പിച്ചു എന്നതും എനിക്ക് മനസിലായില്ല. ഞാൻ ബൈക്ക് എടുത്തു പോകുന്നതിന് മുമ്പ് ഫൈസി എന്റെ അടുത്തേക്ക്
💬 Comments
View all comments