0%

Chapter Title : റോക്കി 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

വന്നു

'ഡേയ് സോറി.. അവന്റെ ഓരോ കൊണപ്പുകൾ..'

'നീ സോറി ഒന്നും പറയണ്ട. നീ ഇല്ലായിരുന്നേൽ ഞാൻ ചിലപ്പോൾ രണ്ടാമതും അവനിട്ടു പൊട്ടിച്ചേനെ..'

'പൊട്ടീരിന്റെ കുറവ് അവനുണ്ട്.. സോറി പക്ഷെ അതിനല്ല. ഞാനും പണ്ട് അവന്റെ വാക്ക് വിശ്വസിച്ചു നിന്നോട് അവളെ കുറിച്ച് കുറെ പറഞ്ഞിട്ടുണ്ട്. അതിനായിരുന്നു സോറി.. ഇവന്റെ വാക്ക് ഇത് പോലെ വിശ്വസിച്ചു ഈ കഥകൾ ഒക്കെ പണ്ട് ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.. ഇവന്റെ ഇമ്മാതിരി കൊണ വിശ്വസിച്ചത് കൊണ്ട് ഈയിടെ എനിക്കൊരു പണി കിട്ടി. ക്ലാസ്സിലെ ഒരു പെൺകൊച്ചുമായി ഇവന് ബന്ധം ഉണ്ടെന്ന് ഇവനെന്നോട് പറഞ്ഞു. ഈ പെണ്ണിനോട് എന്റെ വേറൊരു ഫ്രണ്ട് ന് ക്രഷ് ഉണ്ടായിരുന്നു. അവനത് എന്റെ അടുത്ത് പറഞ്ഞപ്പോ ഞാൻ അവൾ ശരിയല്ല എന്ന മട്ടിൽ അവന്റെ അടുത്ത് സംസാരിച്ചു. അവനത് അവളോട് പറഞ്ഞു അവളെന്നോട് അത് വന്നു നേരിട്ട് ചോദിച്ചു. അന്ന് അലക്സ്നെ കൂട്ടി നിർത്തി ഇത് ചോദിച്ചപ്പോൾ ആണ് അവൾക്ക് ഇവനായി ഒരു കോപ്പും ഇല്ലെന്ന് മനസിലായത്. അന്ന് അവൾ തല്ലാതെ വിട്ടത് ഇവന്റെ ഭാഗ്യം. അതാണ് ഞാൻ പറഞ്ഞത് ചുമ്മാ പെൺപിള്ളേരെ ഇനി പറ്റി അവരാതം പറഞ്ഞാൽ അടി മേടിക്കും എന്ന്..'

ഫൈസി പറയുന്നതിന് മുന്നേ തന്നെ ഈ കാര്യത്തിൽ ഇഷാനി നിരപരാധി ആയിരിക്കും എന്ന് എന്റെ മനസിന് ഉറപ്പായിരുന്നു. എങ്കിലും ഫൈസി അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി. ഒരാളെങ്കിലും അവളെ പറ്റി സത്യം മനസ്സിലാക്കിയല്ലോ എന്നോർത്തപ്പോൾ ഒരു സന്തോഷം.. ആ കാര്യത്തെ പറ്റി ഞാൻ ഇഷാനിയോട് പറഞ്ഞില്ല.. എക്സാം

💬 Comments

View all comments