Chapter Title : റോക്കി 3 [സാത്യകി]
എന്ന് പറയാൻ മേലെ..'
'ഇഷാനിയെ... അവൾക്ക് നാട്ടിൽ പോണം. അപ്പോൾ രാവിലെ കൊണ്ടാക്കുമോ എന്ന് എന്നോട് ചോദിച്ചു..'
ഇഷാനി എന്ന് കേട്ടതും ലക്ഷ്മിയുടെ മുഖം മാറി. അസംതൃപ്തിയോടെ അവൾ പറഞ്ഞു
'ഓ.. അവളെ കൊണ്ടാക്കാൻ ആണോ രാവിലെ എഴുന്നള്ളുന്നെ. നിനക്ക് വേറെ പരുപാടി ഉണ്ടെന്ന് വിളിച്ചു പറ..'
'ഞാൻ ഏറ്റു പോയി. ഇനി പറ്റില്ലെന്ന് പറയാൻ വയ്യ..'
ഞാൻ പറഞ്ഞു
'അവൾക്ക് ബസോ ഓട്ടോയോ വല്ലോം പിടിച്ചൂടെ..?
ലച്ചു പുച്ഛത്തോടെ സംസാരിച്ചു
'ആ സമയത്തു അത് കിട്ടാൻ പാടാവും. അല്ലേൽ അവളെന്നോട് ഒന്നും ചോദിക്കാത്തത് ആണ്.'
'പിന്നെ... വണ്ടി ഇല്ലാത്ത സ്‌ഥലം അല്ലേ... ഇതൊക്കെ അവളുടെ നമ്പർ ആണ്. ഈയിടെ ആയി അവളിത്തിരി റോങ്ങ് ആണ്. ഞാൻ പിന്നെ നിന്നോട് ഒന്നും ചോദിച്ചില്ല എന്നെ ഉള്ളു..'
ലച്ചു എന്തോ അർഥം വച്ച പോലെ പറഞ്ഞു.
'അവളെന്തു റോങ്ങ്..?
ഞാൻ കാര്യം അറിയാൻ വേണ്ടി ചോദിച്ചു
'അവളിപ്പോ നിന്റെ അടുത്ത് വല്ലാതെ കുഴയുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞു. ഞാൻ പിന്നെ നിന്നോട് ചോദിച്ചില്ല എന്നെ ഉള്ളു..'
'കൃഷ്ണ ആയിരിക്കും പറഞ്ഞത്..'
ഇഷാനിയും ഞാനും കമ്പിനി ആയത് ലക്ഷ്മി കൃഷ്ണ വഴി അറിഞ്ഞതാകാൻ ആണ് ചാൻസ്
'അതൊക്കെ ഞാൻ അറിയും.. കൃത്യം ഞാൻ കോളേജിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ അവൾ നിന്റെ അടുത്ത് ഒട്ടാൻ തുടങ്ങി.. ഇപ്പൊ ദേ ഓരോ കാരണം ഉണ്ടാക്കി നിന്റെ കൂടെ കറങ്ങാൻ പോകാൻ നോക്കുന്നു.. പാവത്തെ പോലെ ഇരുന്നാലും അവളുടെ വിളച്ചിൽ ചില്ലറ അല്ല..'
ലച്ചു ഇഷാനിയെ പറ്റി പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു
💬 Comments
View all comments