Chapter Title : റോക്കി 4 [സാത്യകി]
അവളുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു.. അവൾ കരയും എന്ന് എനിക്ക് തോന്നി.
'അങ്ങനെ ഒന്നും അല്ല ലച്ചു ഞാൻ നിന്നെ കണ്ടത്.. ആക്ച്വലി ഇഷാനിയെ ഞാൻ മറക്കാൻ പലവട്ടം ശ്രമിച്ചതാണ്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് അതിനൊട്ടും പറ്റാതെ ആയി.. അവളെ മനസ്സിൽ വച്ചു കൊണ്ട് നിന്നെ ചീറ്റ് ചെയ്യാനും എനിക്ക് കഴിഞ്ഞില്ല. സോ ഞാൻ പലതും പറഞ്ഞു നിന്റെ അടുക്കൽ നിന്നും ഒഴിഞ്ഞു മാറി.. നമ്മുടെ ഈ റിലേഷൻ നിർത്തണം എന്ന് എനിക്ക് നിന്നോട് നേരിട്ട് പറയാമായിരുന്നു. ശരിയാണ്.. പക്ഷെ നമ്മൾക്ക് രണ്ട് പേർക്കും അറിയാം നീ അത് സമ്മതിക്കാൻ പോണില്ല എന്ന്. പിന്നെ എന്ത് ചെയ്യണം എന്ന് എനിക്കൊരു പിടുത്തവും ഇല്ലായിരുന്നു..'
ഞാൻ അത് പറഞ്ഞതും അണ പൊട്ടി വന്ന കണ്ണുനീർ ലച്ചു പെട്ടന്ന് പിടിച്ചു വച്ചത് പോലെ എനിക്ക് തോന്നി.
'ഓഹ്.. നീ അങ്ങനെ ഒക്കെ ആണോ കരുതിയിരിക്കുന്നത്.. നീ നിർത്താം എന്ന് പറഞ്ഞാൽ അതിന് സമ്മതിക്കാതെ ഞാൻ നിന്റെ വാലിൽ തൂങ്ങി പിടിച്ചു കിടക്കും എന്നോ..? ഫക്ക് യൂ അർജുൻ.. ഫക്ക് യൂ...'
ലച്ചു അവളുടെ നടുവിരൽ എനിക്ക് നേരെ ഉയർത്തി കാണിച്ചു. അവൾക്ക് എന്നോട് എത്രത്തോളം വെറുപ്പും ദേഷ്യവും ഉണ്ടെന്ന് അവളുടെ മുഖം ഇപ്പോൾ കാണുമ്പോൾ വ്യക്തമായ് അറിയാം
'നീയായിട്ട് വേണ്ടെന്ന് വയ്ക്കണ്ട.. ഞാൻ തന്നെ പറയാം.. ഡൺ... വീ ആർ ഡൺ.. ഇനി നീ നിന്റെ ഷോർട് ഹെയർ ബിച്ചുമായി എന്ത് വേണേൽ ആയിക്കോ.. ഐ ഡോണ്ട് കേയർ.. ആന്റ് ഫക്ക് യൂ......'
മൂന്നും നാലും തവണ
💬 Comments
View all comments