0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.9K

എങ്കിലും നീ ഒന്ന് എടുക്കണേ എന്ന് പ്രാർഥിച്ചു. പക്ഷെ എന്റെ പേര് കണ്ടിട്ടും നീ ഫോൺ എടുത്തില്ല. ഇത്രയും ദൂരം നീ വണ്ടി ഓടിച്ചു വന്നത് നിന്റെ ഇഷാനിയെ കാണാൻ അല്ലേ.. കൺ കുളിർക്കേ എന്നിട്ട് എന്റെ മോൻ കണ്ടോ..? രണ്ടും എവിടെ വരെ പോകുമെന്ന് ഇതിൽ ഇരുന്ന് വാച്ച് ചെയ്യണം എന്ന് കരുതിയതാ.. പക്ഷെ എനിക്ക് പറ്റിയില്ല....'

ലച്ചു എനിക്ക് നേരെ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു. അവൾ കളി കാണാൻ വന്നിരുന്നോ...? ഇത്രയും ദൂരം എന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നോ..? ഞാൻ അതൊന്നും ശ്രദ്ധിച്ചു കൂടിയില്ല.. മനസ്സിൽ മുഴുവൻ ഇഷാനിയെ കാണാൻ ഉള്ള ആഗ്രഹം ആയിരുന്നു.

'നിനക്ക് ഒന്നും പറയാൻ ഇല്ലേ..? പുതിയ കള്ളം ഒന്നും കിട്ടുന്നില്ലേ..?

എന്നെ കളിയാക്കി ഒരു പുച്ഛഭാവത്തിൽ അവൾ ചോദിച്ചു

'അയാം സോറി.. ലച്ചു.. ഇത് ഇങ്ങനെ ഒരു മൊമെന്റിലേക്ക് വരരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. ബട്ട്‌.... അയാം സോറി.. റിയലി...'

ഞാൻ തല കുനിച്ചു കൊണ്ട് പറഞ്ഞു

'എന്ത്.. നിന്റെ കള്ളപ്രേമം ഞാൻ പിടിക്കുന്നത് വരെ വരരുത് എന്നോ..?

ലച്ചു വീണ്ടും പുച്ഛത്തിൽ ചോദിച്ചു

'അതേ.. നിന്നോട് അത് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് എന്റെ മിസ്റ്റേക്ക് ആണ്..'

ഞാൻ തലയുയർത്തി ലച്ചുവിനെ നോക്കി പറഞ്ഞു. അത്രയും നേരം അവളിൽ ഉണ്ടായിരുന്ന ക്രോധം പെട്ടന്ന് ഇല്ലാതായത് പോലെ തോന്നി. ഇഷാനിയോടുള്ള പ്രണയം ഞാൻ സമ്മതിച്ചു കൊടുത്തപ്പോൾ ഒരു നിമിഷം അവൾ ഉലയുന്നത് ഞാൻ കണ്ടു

'അവളായിരുന്നു നിന്റെ റിയൽ എങ്കിൽ ഞാൻ ആരായിരുന്നു.. നിന്റെ കീപ്പോ...?

💬 Comments

View all comments