0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.9K

മിണ്ടാനും ഒക്കെ ഒരുപാട് സമയം ഉണ്ട്. എന്റെ കോൾ ഒന്ന് ജസ്റ്റ്‌ എടുക്കാൻ ആണ് സമയം ഇല്ലാത്തത് അല്ലേ..?

അവൾ കാര്യങ്ങൾ ഏകദേശം മനസിലാക്കിയിരിക്കുന്നു. ഇനിയും അവളുടെ കണ്ണുകളിൽ നോക്കി നുണ പറയാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എല്ലാം ഒറ്റയടിക്ക് ഇവിടെ വച്ചു സമ്മതിച്ചു കൊടുത്താലോ.. പക്ഷെ അവളുടെ പ്രതികരണം എന്താകും എന്ന് ഓർത്തപ്പോൾ ഒരു മയത്തിൽ എല്ലാം പറയാം എന്ന് ഞാൻ തീരുമാനിച്ചു

'ലച്ചു.. നീ വേറെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുവാ.. ഞാൻ മാച്ചിന്റെ തിരക്ക് കാരണം ആണ് നിന്റെ അടുത്ത് വരാതെ ഇരുന്നത്. ഇത് വഴി ജസ്റ്റ്‌ പോയപ്പോൾ ഇഷാനിയെ കണ്ടു ഒന്ന് സംസാരിച്ചതാ..'

അത് പറഞ്ഞു തീർന്നതും ഒരടി എന്റെ കവിളിൽ വീണു കഴിഞ്ഞിരുന്നു. സാധാരണ ലച്ചു എനിക്കിട്ട് വീക്കുന്നത് താടിയിൽ ആണ്. അതെനിക്ക് അത്ര വേദനിക്കില്ല. വേദനിക്കാൻ അല്ല അവൾ അങ്ങനെ വീക്കുന്നതും. എനിക്ക് നൊന്തില്ല എങ്കിലും ഇത് പക്ഷെ അവൾ ശരിക്കും എന്നെ തല്ലിയതാണ്.

'ഞാൻ വന്നിരുന്നെടാ പട്ടി നിന്റെ കളി കാണാൻ.....'

ലച്ചു ഉറക്കെ രോഷത്തോടെ വിളിച്ചു പറഞ്ഞു.

'നിനക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതി പറയാതെ വന്നതാണ്. ജയിച്ചു കഴിഞ്ഞു നിന്നെ കാണാൻ വന്നപ്പോളേക്കും നീ എന്തോ ധൃതിക്ക് വണ്ടി എടുത്തു പോകുന്നത് ആണ് കണ്ടത്. ഇത്രയും ദൂരം ഞാൻ നിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഞാൻ പലതവണ വിളിച്ചിട്ടും നീ അതൊക്കെ ഒഴിവാക്കി. ഇവിടെ നീ അര മണിക്കൂർ നിന്റെ മറ്റവളെ നോക്കി നിന്നപ്പോൾ പോലും ഞാൻ നിന്റെ തൊട്ട് അടുത്ത് നിന്ന് നിന്നെ വിളിച്ചു. അപ്പോൾ

💬 Comments

View all comments