0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.8K

ബസാണ്. അവളെ ബൈക്കിൽ ഡ്രോപ്പ് ചെയ്യാൻ ഇരുന്നതാണ്. ഇപ്പോളത്തെ സാഹചര്യത്തിൽ അതെന്തായാലും നല്ലതല്ല

ഇഷാനി ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി. കാര്യം അത്ര രസത്തിൽ അല്ല ഇപ്പോൾ ഞങ്ങൾക്ക് ഇടയിൽ ഓടുന്നത് എന്ന് അവൾക്ക് മനസിലായി. എന്റെ എക്സ്പ്രഷനിൽ നിന്ന് അവൾക്ക് ഇവിടെ നിന്ന് വിട്ടോളാൻ പറഞ്ഞത് മനസിലായി എന്ന് തോന്നി

'റോക്കി ഭായ്.. ബൈ ബൈ..'

എന്നോട് അത് പതിയെ പറഞ്ഞിട്ട് തിരിഞ്ഞു നോക്കാതെ അവൾ ഓടി ബസിൽ കയറി. ബസ് പോയി കഴിഞ്ഞു ഞാൻ മെല്ലെ ലച്ചുവിന്റെ കാറിന്റെ അടുത്തേക്ക് ചെന്നു. അവൾ ഒരു അനക്കവും ഇല്ലാതെ പ്രതിമ കണക്ക് എന്നെ തന്നെ നോക്കി നിൽക്കുകയാണ്

'ലച്ചു.. നീ എന്താ ഇവിടെ..? എവിടെ പോയതാ... ഞങ്ങൾ ഇന്ന് മാച്ച് ജയിച്ചു..'

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് എങ്ങനെയോ വിഷയം തിരിക്കാൻ ശ്രമിച്ചു

'നീ എന്താ ഞാൻ വിളിച്ചാൽ ഒന്നും എടുക്കാത്തത്..?

അവളുടെ ചോദ്യം വളരെ ഉറച്ച ശബ്ദത്തിൽ ആയിരുന്നു. രണ്ടിൽ ഒന്നിന് ഇന്ന് തീരുമാനം ആകുമെന്ന് എനിക്ക് തോന്നി

'ഞാൻ മാച്ചിന്റെ ആ തിരക്കിൽ തിരിച്ചു വിളിക്കാൻ വിട്ടു പോയെടി.. കളി കഴിഞ്ഞും ഫോൺ അങ്ങനെ ശ്രദ്ധിച്ചില്ല..'

ഞാൻ അവളുടെ മുഖത്ത് നോക്കി കള്ളം പറഞ്ഞത് ആണ് അവൾക്ക് ശരിക്കും മനസിലായത് പോലെ തോന്നി

'ഇന്നത്തെ മാത്രം കാര്യം അല്ല അർജുൻ. നീ കുറച്ചു ദിവസങ്ങൾ ആയി എന്നെ മനഃപൂർവം അവോയ്ഡ് ചെയ്യുകയാണ്. നീ മാച്ചിന്റെ കാര്യം പറഞ്ഞു എന്നെ ഒഴിവാക്കി ഒരുപാട്. പക്ഷെ നിനക്ക് അവളെ കാണാനും

💬 Comments

View all comments