Chapter Title : റോക്കി 4 [സാത്യകി]
അവൾ എന്നെ ഒന്ന് നോക്കി
'അതാര്...?
'എൻസൈക്ലോപീഡിയായ്ക്ക് പെപ്പിനെ അറിയില്ലേ..'
ഞാൻ അവളുടെ നെറ്റിയിൽ ഒരു കൊട്ട് കൊടുത്തു. ഇഷാനി സ്പോർട്സ് ഒന്നും അത്ര ഫോളോ ചെയ്യുന്ന കൂട്ടത്തിൽ അല്ല. അവളുടെ ക്യാരാക്ടറിൽ എനിക്ക് നിരാശ തോന്നിയ ഒരു കാര്യം അതായിരുന്നു.. ലച്ചു ഒക്കെ എല്ലാ സ്പോർട്സും നല്ലത് പോലെ ഫോളോ ചെയ്യുന്ന ആളായിരുന്നു
എന്റെ കൈ നെറ്റിയിൽ കൊട്ടി കഴിഞ്ഞു ഇഷാനി എന്തോ വല്ലാതെ പോലെ ആയത് പോലെ എനിക്ക് തോന്നി. ഞാൻ അത്ര ബലത്തിൽ ഒന്നും അല്ല കൊട്ടിയത്. പിന്നെ എന്താണ് അവളിങ്ങനെ പരുങ്ങിയത് പോലെ നിൽക്കുന്നത് എന്ന് ചിന്തിച്ചു വെറുതെ ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ ആണ് ലച്ചു കുറച്ചു മാറി ഞങ്ങളെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടത്..
ദൈവമേ.. ഇവൾ ഇതെപ്പോ ഇവിടെ വന്നു. കളിക്കിടയിലും അത് കഴിഞ്ഞും ഒക്കെ അവൾ രണ്ട് മൂന്ന് വട്ടം വിളിച്ചിരുന്നു. ഞാൻ അതൊക്കെ ഇഗ്നോർ ചെയ്തതും ആണ്. ഇപ്പോൾ കൃത്യമായി ഇഷാനിയുടെ കൂടെ നിക്കുമ്പോ തന്നെ അവൾ എവിടെ നിന്നൊ കറക്റ്റ് വന്നിരിക്കുന്നു.. ഞാൻ അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവളുടെ മുഖഭാവം കണ്ടിട്ട് നല്ല കലിപ്പിൽ ആണെന്ന് ആണ് തോന്നുന്നത്. കൈ കെട്ടി കാറിന് അരികിൽ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ് അവൾ. ഞാൻ അങ്ങോട്ട് ചെല്ലണോ അതൊ അവൾ ഇങ്ങോട്ട് വരുമോ..? എനിക്ക് എന്ത് ചെയ്യണം എന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോളാണ് ഒരു ബസ് ഞങ്ങൾ നിൽക്കുന്ന സ്റ്റോപ്പിന് അവിടേക്ക് വന്നു നിന്നത്. അത് ഇഷാനിക്ക് വീട്ടിലേക്ക് പോണ വഴിയുള്ള
💬 Comments
View all comments