Chapter Title : റോക്കി 4 [സാത്യകി]
അത് കൊണ്ട് തന്നെ ഇഷാനിയെ അന്നത്തെ ദിവസം കാണാൻ പറ്റിയില്ല. അവളുടെ കടയിൽ ചെന്നാൽ ഇപ്പോൾ അവളെ കാണാൻ പറ്റിയേക്കും. പക്ഷെ ഞാൻ കടയ്ക്ക് ഉള്ളിൽ കയറാതെ വഴിയിൽ മാറി നിന്നതേ ഉള്ളു. അവൾ ഷോപ്പ് അടച്ചു കഴിഞ്ഞു വരുമ്പോൾ കാണാമെന്ന ചിന്തയിൽ ഞാൻ കടയിൽ നിന്നും അല്പം മാറി നിന്നു. ഒരു പത്തു പതിനഞ്ചു മിനിറ്റ് അവിടെ നിന്നപ്പോളേക്കും ഷോപ്പ് അടച്ചു ഇഷാനിയും ഷോപ്പ് ഓണറും പുറത്തേക്ക് വന്നു. അപ്പോളാണ് രണ്ട് പേരും എന്നെ കണ്ടത്. എന്നെ കണ്ടതും ഓണർ ചേച്ചിയോട് എന്തോ പറഞ്ഞിട്ട് എന്റെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെ വന്നു
'ഇന്ന് ക്വാർട്ടർ ആയിരുന്നു. ഞങ്ങൾ ജയിച്ചു..'
ഇന്നത്തെ യൂണിവേഴ്സിറ്റി മാച്ച് ജയിച്ചതിനെപ്പറ്റി ഞാൻ അവളോട് പറഞ്ഞു.
' കൺഗ്രാറ്റ്ലഷൻസ്... നിങ്ങൾ ജയിച്ചത് ഞാൻ കോളേജിൽ വച്ചു അറിഞ്ഞിരുന്നു..'
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
'എന്നിട്ട് ഒന്ന് വിളിച്ചു കൺഗ്രാട്സ് പറഞ്ഞില്ലല്ലോ..'
ഞാൻ വെറുതെ പറഞ്ഞു
'കളിയൊക്കെ കഴിഞ്ഞു ക്ഷീണിച്ചു ഇരിക്കുവല്ലേ.. കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് കരുതി..'
ഞാൻ ചാരി നിൽക്കുന്ന ബൈക്കിലെ ഹാൻഡിലിൽ പിടിച്ചു കൊണ്ട് എന്നോട് ചേർന്നു നിന്ന് അവൾ പറഞ്ഞു
'ഞാൻ ഇറങ്ങിയില്ല. പിന്നെ എങ്ങനെ ക്ഷീണിക്കും..'
ഞാൻ ചിരിച്ചോണ്ട് പറഞ്ഞു
'അപ്പോൾ ഇന്നും ഇറങ്ങിയില്ലേ..? ശോ എന്റെ ഒരു കൺഗ്രാറ്റ്ലഷൻസ് വേസ്റ്റ് ആയല്ലോ..'
അവൾ എന്നെ കളിയാക്കി പറഞ്ഞു
'വേസ്റ്റ് ഒന്നും ആയില്ല. കളിക്കാൻ ഇറങ്ങിയില്ലേലും എന്റെ കോച്ചിങ്ങിൽ ആണ് പിള്ളേർ ജയിച്ചത്... മുടിയുള്ള പെപ് ഗ്വാർഡിയോള ആയിരുന്നു ഇന്ന് ഞാൻ..'
ഞാൻ പറഞ്ഞ പേര് മനസിലാകാതെ
💬 Comments
View all comments