0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.8K

അന്ന് ഇഷാനിയുടെ അമ്മ ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷയായ ആ ദിവസം, ഇഷാനിയോട് എനിക്കുള്ള ഫീലിംഗ്സ് പ്രണയം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞ ആ ദിവസം മുതൽ ഞാൻ ലച്ചുവിൽ നിന്നും അകലാൻ തുടങ്ങി. ആദ്യത്തെ കുറച്ചു ദിവസങ്ങൾ അവൾ എന്തോ തിരക്കിന്റെ പിറകിൽ ആയിരുന്നു. അത് വേഗം തീർത്തു അവൾ എന്റെ അടുത്ത് എത്തിയപ്പോൾ പല പല കള്ളങ്ങൾ പറഞ്ഞു ഞാൻ അവളുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറി. ഇഷാനിയാണ് കാരണം എന്ന് എനിക്ക് അവളോട് പറയാമായിരുന്നു. പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്നോർത്ത് എനിക്ക് ഉള്ളിലൊരു പേടി ഉണ്ടായി. കാര്യം ലച്ചു ഇപ്പോൾ അലമ്പ് പണി ഒന്നും എടുക്കാറില്ല എങ്കിലും എന്നോടുള്ള ഇഷ്ടം കൊണ്ട് അവൾ ഇഷാനിയെ എന്തെങ്കിലും ചെയ്യുമോ എന്ന് ഞാൻ ഭയന്നു. ആകെയുള്ള വഴി ലച്ചു ആയി ഒരു ഗ്യാപ് ഇടുകയാണ്. അങ്ങനെ പതുകെ അവളോട് ഈ ബന്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി പറയുക. അതായിരിക്കും നല്ലതെന്ന് ഞാൻ കരുതി. ലച്ചുവിനോട് അകലം ഇടാൻ എനിക്ക് കിട്ടിയ ഏറ്റവും ബെസ്റ്റ് മാർഗം ആയിരുന്നു യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ച്.. അത് കഴിയുന്നത് വരെ ഞാൻ ഒടുക്കത്തെ ബിസി ആയിരിക്കും എന്നും കലാപരിപാടികൾ ഒന്നും അതിനിടക്ക് വേണ്ട എന്നും അവളോട് ഞാൻ പറഞ്ഞു. കുറച്ചു സെന്റി അടിച്ചു എങ്കിലും കോളേജിന് വേണ്ടി ഞാൻ കപ്പടിക്കുന്ന കാണാൻ ഉള്ള ആഗ്രഹത്തിൽ ആ പാവം അത് സമ്മതിച്ചു.

ലച്ചുവുമായി ഒരു അകലം സൃഷ്ടിച്ചപ്പോൾ അതേ സമയം ഇഷാനി ആയി ഞാൻ കൂടുതൽ അടുത്തു കൊണ്ടിരുന്നു. അന്ന് മാച്ച് കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ നേരം വൈകിയിരുന്നു.

💬 Comments

View all comments