0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 136.8K

വച്ചിട്ട് പോയ ചുരിദാർ ഞാനാണ് വാങ്ങിയത് എന്ന് പറഞ്ഞു അവൾ വഴക്ക് കൂടിയത് എന്റെ മനസിലേക്ക് ഓടിയെത്തി. അവളുടെ കുട്ടിക്കാലത്തെ പേര് അതിൽ എഴുതിയത് ആയിരുന്നു അവൾക്ക് ദേഷ്യം തോന്നാൻ കാരണം. അപ്പോൾ അതെഴുതി ഇവിടെ സമ്മാനം വയ്ക്കാൻ സാധ്യത അവളുടെ അമ്മ തന്നെ ആയിരിക്കും.. ഇഷാനിയുടെ ക്ഷമ പറച്ചിലിന് അതിന്റെ ഒന്നും ആവശ്യമില്ല എന്ന മട്ടിൽ ഒരു ചിരി കൊണ്ട് ഞാൻ പറഞ്ഞു

അവിടെ നിന്ന് പോന്നപ്പോളും എന്റെ മനസ്സ് നിറയെ അവൾ ആയിരുന്നു. അവളെന്നോട് ചേർന്നു നിന്ന ആ നിമിഷം വീണ്ടും വീണ്ടും മനസ്സിൽ കണ്ട് ഞാൻ പുളകം കൊണ്ടു. അന്ന് രാത്രി ഞാൻ ശരിക്കും ഉറങ്ങിയില്ല. വെറുതെ അവളെ ആലോചിച്ചു കൊണ്ട് കിടന്നു. ഞങ്ങൾ തമ്മിൽ കണ്ടു മുട്ടിയ ഓരോ നിമിഷങ്ങളും എന്റെ മനസ്സിൽ ഓരോന്ന് ഓരോന്നായി തെളിഞ്ഞു വന്നു. പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ ഒന്നും സംഭവിക്കാത്തത് പോലെ അവളെന്നോട് പെരുമാറി. ഒന്നും ഓർമിപ്പിക്കരുത് എന്ന് അവളെന്നോട് പറഞ്ഞത് കൊണ്ട് ഞാനും അവളോട് നോർമൽ ആയി പെരുമാറി.

ഞാൻ അവളോട് പണ്ട് ഞങ്ങൾ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ പെരുമാറാൻ തുടങ്ങി. കോളേജിൽ അവൾ വീണ്ടും എന്റെ റീന ആയി അവരോധിക്കപ്പെട്ടു. വീണ്ടും പരദൂഷണങ്ങളും ഗോസിപ്പുകളും പറന്നു നടന്നു. പലതും ഞങ്ങളുടെ ചെവിയിലുമെത്തി.. എന്നാൽ ഇത്തവണ ഞങ്ങളുടെ ബന്ധം തകർക്കാൻ അതൊന്നും പോരായിരുന്നു. പക്ഷെ എത്രയൊക്കെ അവളോട് അടുത്തിടപഴകിയിട്ടും എന്റെ ഉള്ളിൽ എന്തോ കിടന്നു കൊളുത്തി വലിക്കുന്നുണ്ടായിരുന്നു.. ഇഷാനിയിൽ നിന്ന് എന്നെ പിറകിലേക്ക് വലിക്കുന്ന ഒരു വലിയ കാരണം - ലക്ഷ്മി

💬 Comments

View all comments