Chapter Title : റോക്കി 4 [സാത്യകി]
നോക്കാൻ അവളുടെ കണ്ണുകൾ വിസമ്മതിച്ചു
'ഞാനിതു വരെ അമ്മയെ പറ്റി നിന്നോട് പറഞ്ഞിട്ടില്ല അല്ലേ...?
അവൾ മാത്രം അല്ല, ഞാനും എന്റെ അമ്മയെ പറ്റി അധികം അവളോട് സംസാരിച്ചിട്ടില്ല. ആ കാര്യം കൂടി മനസ്സിൽ ഓർത്ത് ഞാൻ അതേയെന്ന മട്ടിൽ തലയാട്ടി
'എനിക്കവരെ പറ്റി സംസാരിക്കുന്നത് പോലും ഇഷ്ടം അല്ല അർജുൻ.. നീയീ കാര്യം ഒരിക്കലും എന്നോട് ചോദിക്കരുത്.. പ്ലീസ്..'
അത് പറഞ്ഞപ്പോൾ ഏറെ നേരത്തിനു ശേഷം അവളെന്നെ നോക്കി. ഞാൻ വീണ്ടും അതേയെന്ന മട്ടിൽ തന്നെ തല കുനുക്കിയപ്പോൾ അവൾ കയ്പ്പേറിയ ഒരു ചിരി ചിരിച്ചു
'കാപ്പി ആറിയല്ലോ.. നീ ഇത് വരെ അത് മുഴുവൻ കുടിച്ചില്ലേ..?
ഞാൻ അവൾക്കരികിലേക്ക് കുറച്ചു കൂടി അടുത്തിരുന്നു അവളുടെ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു കൊടുത്തു. എന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അവൾ തന്നെ മിച്ചം ഇരുന്ന കാപ്പി കുടിച്ചു. നേരം സന്ധ്യ ആകാറായത് പോലെ തോന്നി. സമയം നോക്കിയപ്പോൾ ശരിയാണ്. അവളുടെ ഓണർ അമ്മൂമ്മ ഇപ്പോൾ വരും. ഞാൻ അപ്പോൾ ഇവിടെ നിൽക്കുന്നത് അവർക്ക് അത്ര സുഖിക്കില്ല. അത് കൊണ്ട് ഇഷാനിയോട് യാത്ര പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി
ഞാൻ പടവുകൾ ഇറങ്ങുമ്പോൾ ആയിരുന്നു ഇഷാനി എന്നെ പിന്നിൽ നിന്നും വിളിച്ചത്..
'അർജുൻ... സോറി..'
ആ സോറി എന്തിനാണ് എന്ന് എനിക്ക് മനസിലായില്ല
'അന്ന് ആ ചുരിദാറിന്റെ കാര്യം പറഞ്ഞു ഞാൻ നിന്നോട് വെറുതെ വഴക്കിട്ടു.. അത് ചിലപ്പോൾ അവർ തന്നെ കൊണ്ട് വച്ചതാകും.. സോറി..'
ഇഷാനി ക്വിസ് മത്സരം ജയിച്ചപ്പോൾ ആരോ ഇവിടെ സമ്മാനം ആയി
💬 Comments
View all comments