0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 15781

ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ടൂറിനു വരാൻ എനിക്ക് താല്പര്യം ഇല്ല.. സത്യം ആയും..'

'ഞാൻ ഉള്ളത് കൊണ്ടാണോ..? അങ്ങനെ ആണേൽ ഞാൻ വരുന്നില്ല. എന്നെ ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ആണോ നിന്റെ പ്രശ്നം..?

ഞാൻ ചോദിച്ചു

'അല്ല. നീ ഉണ്ടേലും ഇല്ലേലും ഞാൻ ടൂറിനു ഇല്ല..'

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു

'നിനക്ക് ഫിനാൻഷ്യലി എന്തെങ്കിലും ബുദ്ധിമുട്ട്..?

ഞാൻ വീണ്ടും സംശയം കൊണ്ട് ചോദിച്ചു

'നോ.. അതൊന്നും ഇല്ല. എനിക്കിപ്പോ ടൂറിനു പോകാനുള്ള ഒരു മാനസികാവസ്‌ഥ ഇല്ല..'

അവൾ പറഞ്ഞു കഴിഞ്ഞു എന്റെ മുഖത്ത് നോക്കി. അവളെ കൊണ്ട് ഈ കാര്യം സമ്മതിപ്പിക്കാൻ ഉള്ള ശേഷി എനിക്കില്ല എന്ന് എനിക്ക് തോന്നി

'വേറെ ഒന്നുമില്ലെങ്കിൽ ഞാൻ പൊക്കോട്ടെ..?

ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ അനുവാദം അവൾ ചോദിച്ചു. ഞാൻ തലയാട്ടിയപ്പോൾ അവൾ പിന്തിരിഞ്ഞു നടന്നു. അവൾക്ക് ഇപ്പോളും എന്നോട് ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷെ എന്തിനാണ് പിന്നെ ഈ അകൽച്ച കാണിക്കുന്നത്...? എനിക്ക് അത് മനസിലായില്ല..

അവളുടെ തീരുമാനത്തിൽ മാറ്റം ഇല്ലെന്ന് കണ്ടപ്പോ എന്റെ തീരുമാനം ഞാൻ മാറ്റി. ഞാനും ടൂറിനില്ല എന്ന് തീരുമാനിച്ചു. ഗോകുലിനോട് പേർസണൽ ആയി ചെന്ന് കണ്ട് ഞാൻ കാര്യം പറഞ്ഞു. ഇത് ആരോടും പറയണ്ട എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും അവൻ അത് പറയേണ്ട എല്ലാവരോടും പറഞ്ഞു. അവർ നിർബന്ധിച്ചു എന്നെ ടൂറിനു കൊണ്ട് വരണം എന്ന് അവൻ കരുതി. ആദ്യം എന്നോട് അത് പറഞ്ഞു വഴക്കിടാൻ വന്നത് കൃഷ്ണ ആയിരുന്നു

'പേര് കൊടുത്തിട്ട് ഇപ്പോൾ എന്താ നീ വരുന്നില്ല എന്ന് പറയുന്നേ..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

'എനിക്ക് വേറെ കുറച്ചു പരുപാടി ഉണ്ട്..'

ഞാൻ ചുമ്മാ പറഞ്ഞു

'ഒരു പരിപാടിയും ഇല്ല. ചുമ്മാ കയ്യിൽ നിന്ന് ഇടണ്ട. നീ വന്നേ പറ്റൂ..'

അവൾ നിർബന്ധിച്ചു

'ഞാൻ ഇല്ലടി.. നിങ്ങൾ പോയി അടിച്ചു പൊളിക്ക്..'

'നീയെന്താ ഇല്ലാത്തത്..? ഇഷാനി ഇല്ലാത്തത് കൊണ്ടാണോ..?

അവൾക്ക് കാര്യം മനസിലായി.

'ഹേയ്.. ഞാൻ വരുന്നില്ല.. ദാറ്റ്‌സ് ഓൾ..'

ഞാൻ നിസാരമായി പറഞ്ഞു ഒഴിഞ്ഞു.. അത് കൃഷ്ണയേ ശരിക്കും ചൊടിപ്പിച്ചു. ഞാൻ വരാത്തതിന്റെ കാരണം ഇഷാനി തന്നെ ആണ് എന്ന് അവൾ ഉറപ്പിച്ചു

'നീ ടൂറിനു വന്നില്ലേൽ ഞാൻ ഒരിക്കലും നിന്നോട് മിണ്ടില്ല.. സത്യം ആയും മിണ്ടില്ല.. എന്നോട് ഇഷ്ടം ഉണ്ടേൽ നീ വരും..'

വഴക്കിട്ടു പോകുമ്പോ അവസാനമായി അവൾ പറഞ്ഞു

കൃഷ്ണ മാത്രം അല്ല രാഹുലും ആഷിക്കും ഇത് പറഞ്ഞു ഞാനുമായി മുഷിഞ്ഞു. പക്ഷെ ടൂറിനില്ല എന്ന് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. ടൂറിനു രണ്ട് ദിവസം മാത്രം ബാക്കി നിക്കുമ്പോളാണ് ആഷിക്കും ഫാത്തിമയും തമ്മിൽ എന്തോ പിണക്കം

💬 Comments

View all comments