0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 139.1K

കൊടുത്തു. ഇഷാനി വീണ്ടും സൗഹൃദം സ്‌ഥാപിക്കാൻ എന്ന പോലെ എന്നോട് വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു. എന്റെ ശ്രദ്ധ എങ്ങനെയും പിടിച്ചു പറ്റാൻ അവൾ ശ്രമിച്ചപ്പോൾ ദേഷ്യം വന്നു ഞാൻ ബാത്‌റൂമിൽ കയറി കതകടച്ചു.. ഇനി കുറച്ചു നേരത്തേക്ക് അവൾ മിണ്ടില്ലല്ലോ. ഞാൻ പതിയെ അതിൽ ഇരുന്നു ഫ്രഷ് ആയി. കുളി ഒക്കെ കഴിഞ്ഞു വളരെ പതുക്കെ ആണ് ഞാൻ പുറത്തിറങ്ങിയത്. സമയം നല്ല രീതിക്ക് കടന്നു പൊക്കൊണ്ടിരുന്നു..

'വേഗം ഒരുങ്ങ്.. സമയം പോയി..'

ഇഷാനി കൈയിലെ വാച്ചിൽ നോക്കി എന്നോട് പറഞ്ഞു

'എങ്ങോട്ട് പോവാൻ..?

ഞാൻ അലസമായി ചോദിച്ചു. മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല. രണ്ടെണ്ണം കേൾക്കാതെ ഇവൾ പോവില്ല

'കോളേജിൽ. അല്ലാണ്ട് എവിടെയാ..?

'ഞാൻ ഇല്ല.. നീ പൊക്കോ.. ഇപ്പോൾ പോയാൽ സമയത്ത് ചെല്ലാം..'

ഞാൻ പറഞ്ഞു

'എന്ത് കഷ്ടം ഉണ്ട് അർജുൻ.. ഞാൻ ഇന്നലെ എന്ത് കാല് പിടിച്ചു പറഞ്ഞു വാട്സാപ്പിൽ. നീ ഒരു റിപ്ലൈ പോലും തന്നില്ല. അത് പോട്ടെ. എന്നോട് ദേഷ്യം മാറ്റണ്ട. പക്ഷെ എക്സാം എഴുതാതെ ഇരിക്കുന്നത് എന്തിനാ..?

അവൾ വിഷമത്തോടെ ചോദിച്ചു

'എഴുതണ്ട എന്ന് തോന്നി. എഴുതുന്നില്ല..'

ഞാൻ തറപ്പിച്ചു പറഞ്ഞു

'അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ.. വന്നേ.. നമുക്ക് പോകാം..'

അവൾ നിർബന്ധിക്കാൻ തുടങ്ങി

'ഞാൻ മാത്രം തീരുമാനിച്ചാൽ മതി..'

ഞാൻ വീണ്ടും ശക്തമായി പറഞ്ഞു

'അപ്പൊ ഞാൻ പറയുന്നതിന് ഒരു വാല്യൂവുമില്ല.. ഞാൻ ആരുമല്ല...?

ഇഷാനി ചോദിച്ചു

'അല്ല....'

ഞാൻ വളരെ പെട്ടന്ന് തന്നെ മറുപടി കൊടുത്തു. അത് അവളെ ശരിക്കും വേദനിപ്പിച്ചു. മറ്റൊരു

💬 Comments

View all comments