0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 15725

ഒന്ന് മേൽനോട്ടം നോക്കാൻ ഒരാൾ വേണം.. സംഭവം കുറച്ചു പണിയാണ്.. എന്നാലും ഇപ്പോൾ എന്റെ കയ്യിൽ ഒരു പണി എന്ന് പറയാൻ ഇതേ ഉള്ളു. ഞാൻ ചെയ്യണ്ട പണിയാണ്. അത് വേണേൽ നിനക്ക് തരാം.. നിനക്ക് ഇഷ്ടം ഉള്ളിടത്തോളം കാലം അവിടെ നിക്കാം...'

ഞാൻ പറഞ്ഞു. അത് കേട്ട് അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു

'എടാ പക്ഷെ ഇത്ര വലിയ സ്‌ഥാപനങ്ങൾ ഒക്കെ ഏറ്റെടുത്തു നടത്താൻ ഉള്ള പ്രാപ്തി എനിക്ക് ഉണ്ടോന്ന് അറിയില്ല...'

'അതൊക്കെ നിനക്ക് ഉണ്ട്. നിനക്ക് കാര്യം പറഞ്ഞു തരാൻ അവിടെ ആളുകൾ ഉണ്ട്. സജീവ് എന്നയാളുടെ നമ്പർ ഞാൻ തരാം.. എഎന്തുണ്ടെലും അയാളെ വിളിച്ചാൽ മതി. പിന്നെ എക്സ്പീരിയൻസിലൊക്കെ വലുത് ട്രസ്റ്റ് ആണ്.. എനിക്കത് നിന്നിലുണ്ട്..'

'നീ ഇത്ര പെട്ടന്ന് ഇത് ശരിയാക്കി തരുമെന്ന് ഞാൻ കരുതിയില്ലെടാ...'

അവൻ എക്സറ്റ്മെന്റ് കൊണ്ട് പറഞ്ഞു

'പിന്നെ ഒരു കാര്യം ഓഫിസിൽ നിന്ന് എന്നെ ഇനി ഒന്നും പറഞ്ഞു വിളിക്കല്ല്.. എല്ലാം ഞാൻ നിന്നെ ഏൽപ്പിക്കുവാ..'

ഞാൻ തമാശ പറഞ്ഞു

'അപ്പോൾ അങ്ങനെയും ഒരു കാരണം ഉണ്ടല്ലേ...?

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'ആ പിന്നെ നമ്മൾ സാലറി പാക്കേജ് ഡിസ്കസ്സ് ചെയ്തില്ലല്ലോ...'

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഫൈസി സന്തോഷം കൊണ്ട് എന്നെ കെട്ടിപിടിച്ചു.. അവനെ ഹെല്പ് ചെയ്യാൻ പറ്റിയതിൽ എനിക്ക് ചാരിതാർദ്യം തോന്നി..

ഫൈസിയേ അവിടെ അപ്പോയ്ന്റ് ചെയ്യുന്നതിൽ ഓഫിസിൽ പലർക്കും എതിർപ്പ് ഉണ്ടെന്ന് തോന്നി. പുതിയ പയ്യനാണ് എന്ന എസ്ക്യൂസ്‌ ആയിരുന്നു പലരും എടുത്തിട്ടത്. അവസാനം മാനേജർ സജീവിനോട് ഇതെന്റെ കമ്പിനി ആണ് എന്ന തരത്തിൽ എനിക്ക് സംസാരിക്കേണ്ടി വന്നു. പിന്നെ ആരും ഒന്നും മിണ്ടിയില്ല..

ഫൈസിയുടെ കാര്യത്തിൽ അച്ഛനും എന്നോട് സംസാരിച്ചു. അവനെ എല്ലാം അങ്ങ് ഏൽപ്പിക്കുന്നത് അത്ര ശരിയല്ല എന്നായിരുന്നു മഹാന്റെ അഭിപ്രായം.. പക്ഷെ എനിക്കവനിൽ വിശ്വാസം ആണെന്ന് കണ്ടപ്പോ അച്ഛൻ എല്ലാം എന്റെ തീരുമാനത്തിന് തന്നെ വിട്ടു.. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ മഹാനും അവനെ ബോധിച്ചു.

ദിവസങ്ങൾ മാസങ്ങളെ തള്ളി നീക്കി. കോളേജിൽ പല പരുപാടികളും വന്നു.. ആഘോഷത്തിന്റെയും ആവേശത്തിന്റെയും ദിവസങ്ങൾ ഒരുപാട് കടന്നു വന്നു.. പക്ഷെ മുഴുവൻ മനസ് കൊണ്ട് എനിക്ക് അതൊന്നും എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം.. ഇഷാനി ആ കാലയളവിൽ ഒന്നും എന്നെ ഒന്ന് മുഖം ഉയർത്തി നോക്കുക പോലും ഇല്ലായിരുന്നു. വിരഹം എന്നിൽ ആരുമറിയാതെ ഒരു കനലായി എരിഞ്ഞു കിടന്നു..

അവൾക്ക് ശല്യം ആകാതെ ഞാൻ മാക്സിമം ഒഴിവായി കൊടുത്തിരുന്നു. പക്ഷെ ഒരു തവണ എനിക്കാ പതിവ് തെറ്റിക്കേണ്ടി വന്നു. കോളേജ് ടൂറിന്റെ കാര്യത്തിൽ ആയിരുന്നു അത്. ക്രിസ്തുമസ് അവധിക്ക് ഒരു ആഴ്ച മുമ്പായിരുന്നു ടൂർ

💬 Comments

View all comments