0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 15701

പോന്നോണ്ട് ഇരുന്നത് ആണ്. പക്ഷെ അവിടെ വിചാരിക്കുന്നതിലും കൂടുതൽ പണിയുണ്ട്. അവധി ദിവസം ഒക്കെ അവിടെ പെട്ട് പോകുമെന്ന ആവസ്‌ഥ ആയപ്പോൾ ആണ് രക്ഷകനെ പോലെ ഫൈസി വരുന്നത്.. ശരിക്കും ഞാൻ അവനെ ആണ് രക്ഷിച്ചത്...

'അളിയാ നെഫീസൂവിന്റെ വീട്ടിൽ ആലോചന വന്നു ബഹളം ആണ്.. അവളെന്നോട് വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ പറയുന്നു..'

അത്യാവശ്യം ആയി എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു ഫൈസി എന്നെ വിളിച്ചത് ആയിരുന്നു. ഫൈസിക്ക് വർഷങ്ങൾ ആയുള്ള പ്രണയം ആണ് നെഫീസൂ.. അത് അവളുടെ വീട്ടിൽ അറിയില്ല. ഇപ്പോൾ അവൾക്ക് വീട്ടിൽ ആലോചന വന്നെന്ന് പറഞ്ഞാണ് അവൻ എന്നെ വിളിച്ചത്..

'എന്താടാ പെണ്ണ് കാണാൻ കൂടെ വരണോ..?

ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

'അതല്ലഡാ.. അവളുടെ വീട്ടുകാര് കുറച്ചു വലിയ പാർട്ടികളാ.. ഞാൻ ഇങ്ങനെ ചെന്നു ചോദിച്ചാൽ അവൾ ഒരിക്കലും എനിക്ക് കെട്ടിച്ചു തരാൻ പോണില്ല..'

'അപ്പോൾ ചാടിക്കണോ..?

ഞാൻ ചോദിച്ചു

'അതല്ല.. ഒരു ജോലി വേണം. അതാണ് പ്രശ്നം. ഞാനിപ്പോ ഒരു ഷോപ്പിൽ നിൽപ്പുണ്ട്. പക്ഷെ അതൊന്നും വച്ചു അവളുടെ വീട്ടിൽ ചെന്നിട്ട് കാര്യമില്ല. ഞാൻ പുറത്തോട്ട് നോക്കുന്നുണ്ടായിരുന്നു. അത് പക്ഷെ ശരിയാവാൻ ടൈം പിടിക്കും.. അത്രയും ടൈം ഞങ്ങൾക്ക് കിട്ടില്ല..'

അവൻ എന്നോട് കാര്യം അവതരിപ്പിച്ചു

'ഓക്കേ.. എന്റെ എന്ത് ഹെല്പ് വേണം എന്ന് പറ..'

'നിന്നെ ബുദ്ധിമുട്ടുക്കുവാണ് എന്ന് കരുതരുത്.. നിനക്ക് അബ്രോട് ആരെയെങ്കിലും പരിചയം ഉണ്ടോ..? നീ അവിടെ വർക്ക്‌ ചെയ്തത് അല്ലേ.. എനിക്ക് പെട്ടന്ന് ഒന്ന് കേറി പോകാൻ എന്തെങ്കിലും ചാൻസ് ഉണ്ടോന്ന് അറിയാനാണ്.. ഇവിടെ നല്ലൊരു ജോലി വേണേൽ എക്സ്പീരിയൻസ് വേണം. പഠിച്ചിറങ്ങി ഒരു വർഷം ആയ എനിക്ക് എന്ത് എക്സ്പീരിയൻസ്..'

'എന്റെ പുറത്തുള്ള കണക്ഷൻ വച്ചു നിനക്ക് ജോലി കിട്ടുമെന്ന് ഉറപ്പില്ല. ഞാൻ സോഫ്റ്റ്‌വെയർ ഫീൽഡ് അല്ലാരുന്നോ.? എന്നാലും പരിചയക്കാർ ഉണ്ട്.. ഞാനൊന്ന് അന്വേഷിച്ചു നോക്കാം..'

ഞാൻ അവനോട് പറഞ്ഞു

'എന്തെങ്കിലും ശരിയാകുവാണേൽ നീ പറ..'

അവൻ എന്നോടുള്ള വിശ്വാസത്തിൽ പറഞ്ഞു. അവന്റെ കൂടെ പഠിച്ചവരിൽ പലരും വലിയ ടീംസ് ആയിട്ടും അവൻ ഒരു ഹെല്പിന് എന്നെ ആണ് വിളിച്ചത്.. കാരണം ഞങ്ങൾ അത്രക്ക് കമ്പിനി ആയിരുന്നു.

'നിനക്ക് പുറത്ത് തന്നെ ജോബ് വേണം എന്ന് നിർബന്ധം ഉണ്ടോ..?

ഞാൻ ചോദിച്ചു

'നാട്ടിൽ നിക്കാനല്ലേ എല്ലാവരും ഇഷ്ടപ്പെടൂ.. പിന്നെ രക്ഷപെടാൻ വേണ്ടി ആണ് പുറത്ത് പോണേ..'

അവൻ മറുപടി പറഞ്ഞു

'നിനക്ക് അങ്ങനെ ആണേൽ ഞങ്ങളുടെ കമ്പനിയിൽ കയറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ..?

'നിങ്ങളുടെ കമ്പിനി എന്ന് പറയുമ്പോ....?

അവൻ സംശയത്തോടെ ചോദിച്ചു

'നാലഞ്ചു ഫാക്ടറി ഉണ്ട്, ഒരു ഹോട്ടൽ ഉണ്ട് അങ്ങനെ കുറച്ചു സ്ഥാപനങ്ങൾ ഉണ്ട്. അതെല്ലാം

💬 Comments

View all comments