0%

Chapter Title : റോക്കി 4 [സാത്യകി]

Author : സാത്യകി Read All Parts 15647

ഉള്ളു. അങ്ങനെ ആണ് എനിക്ക് തോന്നിയെ.. നീ ഒന്ന് മിണ്ടി നോക്ക്..'

'എനിക്ക് വേണ്ടി വോട്ടോ..? അതെന്താ..?

ഞാൻ കാര്യം അറിയാതെ ചോദിച്ചു

'അത് ഞാൻ അവളോട് വെറുതെ നിന്റെ അടുത്തുള്ള ആറ്റിട്യൂട് അറിയാൻ വേണ്ടി ഇട്ടു കൊടുത്തത് ആണ്. പിന്നെ വെറുതെ അല്ല ശരിക്കും അങ്ങനെ തന്നെ ആണ്. വേറെ ആരോടും പറഞ്ഞില്ല എന്നെ ഉള്ളു. നീ ഞങ്ങളുടെ പാനലിൽ നിക്കണം..'

ഗോകുൽ എന്നോട് പറഞ്ഞു

' ഞാനോ..? അപ്പോൾ ക്ലാസിൽ നിന്ന് ഒരാൾ അല്ലേ പറ്റൂ.. നിനക്ക് അപ്പോൾ നിക്കാൻ പറ്റില്ലല്ലോ..?

ഞാൻ ചോദിച്ചു

'ഞാൻ അല്ലേ കഴിഞ്ഞ രണ്ട് വർഷവും ക്ലാസ്സിൽ നിന്ന് റപ്പ് ആയത്. ഇത്തവണ നീ ആകു.. നീ പോപ്പുലർ ആയത് കൊണ്ട് പാനലിൽ നിർത്തിയാൽ ആ സീറ്റ് ഷുവർ ആണെന്ന് കമ്മിറ്റിയിൽ ഇന്നലെ പറഞ്ഞു..'

'ഇതാണ് നിങ്ങൾ പാർട്ടിക്കാരുടെ കുഴപ്പം.. ഇത്രയും പ്രവർത്തിച്ചു വന്ന നിന്നെ മാറ്റി പോപ്പുലർ ആയത് കൊണ്ട് എന്നെ നിർത്താം എന്ന് പറയുക.. അതൊന്നും ശരിയാവില്ല..'

'എടാ എനിക്ക് പ്രശ്നം ഇല്ല. ഞാൻ രണ്ട് തവണ ആയതല്ലേ.. പിന്നെ ഇലക്ഷന്...'

അവൻ പറഞ്ഞു

'പ്രശ്നം ഉണ്ട്. ഇത് തേർഡ് ഇയർ ആണ്. ഇപ്പോൾ ആണ് നിനക്ക് ശരിക്കും റപ്പ് ആകേണ്ടതും പാനലിൽ നിക്കേണ്ടതിന്റെയും ഒക്കെ ആവശ്യം. നിന്നെ പോലെ എല്ലാം നടത്താൻ ഒന്നും എനിക്ക് കഴിവില്ല.. പിന്നെ നിങ്ങൾ രണ്ട് പാർട്ടിക്കാരോടും ഞാൻ ഒരേപോലെ ആണ്. നിന്നോട് ഉള്ള കമ്പിനി കൊണ്ട് നിങ്ങടെ കൂടെ ഞാൻ നിക്കുന്നു എന്നെ ഉള്ളു..'

'എടാ എന്നാലും ഇലക്ഷന്....'

'ഇലക്ഷന് നിന്നെ ഞാൻ ജയിപ്പിക്കാം.. നിനക്ക് വേണ്ടി മാത്രം ഞാൻ വോട്ട് പിടിക്കാൻ ഇറങ്ങാം. അത് പോരേ.. '

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. പറഞ്ഞത് പോലെ തന്നെ ഞാൻ അവന് വേണ്ടി വോട്ട് ചോദിക്കാൻ ഇറങ്ങി. കോളേജിൽ നല്ല പോപ്പുലർ ആയത് കൊണ്ട് എനിക്കൊരു വില ഒക്കെ ഉണ്ട് എല്ലായിടത്തും. പിന്നെ റാഗിംഗ് ഒക്കെ ഞാൻ ഇടപെട്ട് കുറച്ചത് കൊണ്ട് ജൂനിയർസിന്റെ ഇടയിൽ ഒരു പേരും ഉണ്ട്. അത് കൊണ്ട് തന്നെ പാനലിൽ ഏറ്റവും ഭൂരിപക്ഷത്തിൽ തന്നെ ഗോകുൽ ജയിച്ചു..

കോളേജിലെ എല്ലാ പരിപാടിയും അതിന്റെ മുറയ്ക്ക് നടന്നു. ഗോകുൽ എല്ലാത്തിലും നല്ല ആക്റ്റീവ് ആയിരുന്നു. ഞങ്ങൾ അവനു മാക്സിമം സപ്പോർട്ട് കൊടുത്തു. ഇഷാനി എന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നത് മാറ്റിയാൽ കോളേജ് മൊത്തത്തിൽ കളർഫുൾ ആയിരുന്നു. പക്ഷെ അവളുടെ അവഗണന എല്ലാത്തിനും മേൽ എന്നിൽ മുഴച്ചു നിന്നു. ആ സമയത്താണ് ഞങ്ങളുടെ കമ്പനിയുടെ പല ആവശ്യങ്ങൾക്കും എനിക്ക് അടിക്കടി കോൾ വന്നിരുന്നത്. അച്ഛന്റെ നിർബന്ധം മൂലം ഇടയ്ക്ക് അവിടെ പോയി തല കാണിച്ചു

💬 Comments

View all comments