Chapter Title : റോക്കി 4 [സാത്യകി]
കൈ കെട്ടി കുറച്ചു ദേഷ്യത്തോടെ ആണ് പറഞ്ഞത്
'നീ എന്തൊക്കെയാ പറയുന്നത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല..'
'നീ എന്നോടുള്ള ദേഷ്യത്തിന് എന്തിനാടാ എക്സാം എഴുതാത്തത്. എനിക്ക് അതാണ് മനസിലാകാത്തത്.. എന്നെ തോൽപ്പിക്കാൻ നീ ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്..?
അവൾ വിഷമത്തോടെ ചോദിച്ചു
'എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. നീ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്..'
അവൾ രണ്ട് ദിവസം മുന്നേ എന്നെ വട്ടം കറക്കിയത് പോലെ കാര്യം എന്തെന്ന് അറിയാത്തത് പോലെ ഞാനും സംസാരിച്ചു.
'ഞാൻ നിന്നോട് ഇഷ്ടം ആണെന്ന് പറയാത്തത് കൊണ്ടല്ലേ ഈ ദേഷ്യം എല്ലാം.. ഞാൻ അതിനൊരു ആൻസർ തന്നാൽ ദേഷ്യം മാറി എക്സാം എഴുതാൻ വരുമോ..?
അവൾ അത് പറഞ്ഞപ്പോൾ പെട്ടന്ന് എന്റെ മനസിൽ വീണ്ടും ലഡ്ഡു പൊട്ടി. എന്റെ വാശി ഏറ്റെന്ന് തോന്നുന്നു. അവൾ ഇഷ്ടം തുറന്നു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. ഞാൻ അധികം എക്സൈറ്റ്മെന്റ് മുഖത്ത് കാണിക്കാതെ അവളെ നോക്കി
'നീ എന്റെ ആൻസർ യെസ് ആണെന്ന് തന്നെ കരുതിക്കോ.. പക്ഷെ നീ ഉദ്ദേശിക്കുന്നത് പോലെ ഇപ്പോൾ എനിക്ക് നിന്റെ അടുത്ത് പെരുമാറാൻ കഴിയില്ല. ഇപ്പോൾ എനിക്ക് ഇമ്പോര്ടന്റ് ഇവിടുത്തെ പഠിത്തം ആണ്. എന്റെ പഠിത്തം എല്ലാം കഴിഞ്ഞു ഞാൻ ജോലിക്ക് കയറി സെറ്റ് ആയികഴിഞ്ഞു നീ അച്ഛനെയും കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ അപ്പോൾ എന്റെ മറുപടി തരാം. ഇപ്പോൾ തത്കാലം നമുക്ക് അത് മനസ്സിൽ വച്ചു പെരുമാറേണ്ട എന്നെ ഞാൻ ഉദ്ദേശിക്കുന്നുള്ളു..'
അണ്ടി..! ഇതാണോ ഇവളുടെ മറുപടി. അതിൽ എന്നെ
💬 Comments
View all comments